സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

യൂട്യൂബർ സഞ്ജു ടെക്കിയുടെ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ് . നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു.

ALSO READ: കലയും കച്ചവടവും ഒരുമിച്ച പതിമൂന്ന് വര്‍ഷങ്ങൾ; മലയാളികളുടെ പ്രിയപ്പെട്ട സച്ചി വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം

സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത്തിനു പിന്നലെയാണ് വീഡിയോകളും നീക്കം ചെയ്തത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. സഞ്ജു നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു, പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ചു. തുടർന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നുമാണ് ഉത്തരവിൽ പറയുന്നത്. നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തെന്ന് എംവിഡി ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നം നേരിട്ട സംഭവം;ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News