‘സഞ്‌ജു സാംസണ്‍ ടീമില്‍ കയറിയത് ബിജെപി ഇടപെടലിനെ തുടര്‍ന്ന്’; ഫേസ്ബുക്ക് കുറിപ്പുമായി നേതാവ്; വിവാദമായതോടെ പോസ്റ്റ് മുക്കി

മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബിജെപി നേതാവിന്റെ ഇടപെടല്‍ മൂലമെന്ന് ബി.ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കല്‍. ബി.ജെ.പി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പറയുന്നത്.

തിരുവനന്തപുരത്തുവച്ച് നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നില്ലെന്ന കാര്യം സുഭാഷിനുമുന്നില്‍ ഉന്നയിച്ചിരുന്നു. അതിന് ശേഷം സുഭാഷ് ഇടപെടല്‍ നടത്തിയാണ് സഞ്ജു ടീമിലെത്തുന്നതാണ് ജോമോന്‍ ചക്കാലക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പ് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. പാര്‍ട്ടി നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് പോസ്റ്റ് പിന്‍വലിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Also Read: മുംബൈ എറണാകുളം തുരന്തോ എക്സ്പ്രസില്‍ പരിഭ്രാന്തി പടര്‍ത്തി ഫയര്‍ അലാറം; ഒഴിവായത് വലിയ ദുരന്തം

2024 ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവിന്റേത്. കരിയറില്‍ ആദ്യമായാണ് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സഞ്ജു ഇടംപിടിക്കുന്നത്. നേരത്തേ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ടെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News