ഏഷ്യാ കപ്പിനുള്ള ടീമിൽ സഞ്ജു ഇടംപിടിക്കുമെന്ന് റിപ്പോർട്ട്

ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണ്‍ ടീമിലെത്തുമെന്നു സാധ്യത. ഇന്ന് 12 മണിക്ക് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം 1.30 ന് മുഖ്യ സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡും എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

also read: അച്ഛനുമായി പിണങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു; തക്കസമയത്ത് പൊലീസ് രക്ഷകരായി എത്തി

അടുത്ത മാസം രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. 17 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിക്കുക. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സഞ്ജു ടീമിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ധൃതിപിടിച്ച് കളിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായമുണ്ട്. ശ്രയസും രാഹുലും ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലായതുകൊണ്ടു തന്നെ സഞ്ജു ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള സാധ്യതയേറെയാണ്.തിലക് വര്‍മയ്ക്കും അവസരം ലഭിച്ചേക്കും.

also read: കോൺഗ്രസിന്റെ ഏതു തീരുമാനവും ചെന്നിത്തല അംഗീകരിക്കും,പ്രതിഷേധമില്ല; വി ഡി സതീശൻ

രോഹിത് ശര്‍മ , ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, തിലക് വര്‍മ, ശ്രേയസ് അയ്യര്‍ / സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ / സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ / യൂസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യയുടെ സാധ്യതാ ഇലവനിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News