വെസ്റ്റ് ഇന്‍ഡീസിലും സഞ്ജുവിനൊപ്പം ഫോട്ടോയെടുക്കാൻ ആരാധകര്‍; വീഡിയോ

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ആരാധകർക്ക് വളരെ ഇഷ്ടമാണ്. മികച്ച പ്രകടനവും എളിമയും കൊണ്ട് സഞ്ജു എല്ലായിപ്പോഴും ആരാധകരുടെ ഇഷ്ടം സമ്പാദിക്കാറുണ്ട്. സഞ്ജുവിനോടുള്ള ഇഷ്ടം കൊണ്ട് തന്നെ താരം എവിടെപ്പോയാലും ആരാധകരുടെ കൂടെ നിന്ന് ഫോട്ടോകളും വിഡിയോകളുമൊക്കെ എടുക്കാറുണ്ട്.

ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസിലും സഞ്ജുവിന്റെ ആരാധകർ താരത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.പലര്‍ക്കും ഓട്ടോഗ്രാഫും നല്‍കുന്നുണ്ട് സഞ്ജു. ഒപ്പം സെല്‍ഫിയും. വളരെയധികം സിംപിളായ മനുഷ്യനാണ് സഞ്ജുവെന്നാണ് ആരാധകരുടെ അഭിപ്രായം.

also read: പച്ചക്കറി വിലക്കയറ്റത്തിന് ശാശ്വത പരിഹാരം സ്വയംപര്യാപ്തത: മന്ത്രി പി പ്രസാദ്

അതേസമയം സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാത്തതില്‍ ടീം മാനേജ്‍മെന്റിനെതിരെ മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍ ഉള്‍പ്പെടെയുള്ളവര്‍ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ആദ്യ നാലിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. സഞ്ജു ഐപിഎല്ലില്‍ എപ്പോഴെങ്കിലും ആറാം നമ്പറില്‍ കളിച്ചിട്ടുണ്ടോ എന്ന് എനിക്ക്് അറിയില്ല. ഇല്ലെന്നാണ് വിശ്വാസം. അവനെ ആദ്യ നാലില്‍ കളിപ്പിക്കൂ. ശരിയാണ് അവസാന ഏകദിനത്തില്‍ ആറാമനായി എത്തിയ സഞ്ജു അഗ്രസീവായി കല്‍ച്ചിരുന്നു. എന്നുവച്ച് എപ്പോഴും അത് സംഭവിക്കണമെന്നില്ല.’ എന്നാണ് അക്മല്‍ പറഞ്ഞത്.

also read: ലീഗ് പ്രവര്‍ത്തകന്‍റെ പെൺവാണിഭ റാക്കറ്റ്: വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് മടി, “കൈരളിക്ക് ഹൃദയാഭിവാദ്യങ്ങൾ”: പ്രവാസിയുടെ പ്രതികരണം

വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിനൊരുങ്ങുകയാണ് സഞ്ജു. ആദ്യ മത്സരത്തില്‍ 12 പന്തില്‍ 12 റണ്‍സെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു താരം. യശസ്വി ജെയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് രണ്ടാം ടി20ക്കുള്ള ഇന്ത്യ സാധ്യതാ ഇലവനിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News