നിലപാട് തുറന്നു പറഞ്ഞു; സംഘപരിവാറിന്റെ സൈബർ ആക്രമണത്തിനിരയായി നടി നിമിഷ സജയൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സിനിമാനടി നിമിഷ സജയനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ. നിമിഷയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ അശ്ലീല കമെന്റുകൾ പോസ്റ്റ് ചെയ്തും, നടിയുടെ ചിത്രത്തോടൊപ്പം അസഭ്യവർഷം ചെയ്തു ചിത്രങ്ങൾ പങ്കുവച്ചുമാണ് ബിജെപി പ്രവർത്തകരടക്കമുള്ളവർ നടിയെ അധിക്ഷേപിക്കുന്നത്. 4 വർഷങ്ങൾക്ക് മുൻപ് ഒരു വേദിയിൽ നടി തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞു എന്ന പേരിലാണ് ഇപ്പോൾ നടിയെ അധിക്ഷേപിക്കുന്നത്.

Also Read: തിരുവഞ്ചൂർ മത്സരിക്കുമ്പോൾ കോട്ടയത്ത് ബി.ജെ.പി വോട്ട് കുറയുന്നു; വിമർശനവുമായി സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ

‘തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുവോ..? കൊടുക്കൂല’ എന്നാണ് നിമിഷ സജയന്റെ പ്രസ്താവന. ഈ പ്രസ്താവനയിലുള്ള അമർഷമാണ് സംഘപരിവാറിനെ സൈബർ ആക്രമണങ്ങളിലേക്ക് നയിച്ചത്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്തിരുന്നു. ഇതും സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കണം.

Also Read: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സമ്പൂർണ്ണ സോളാർ സിസ്റ്റത്തിലേക്ക്; പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News