സന്‍സദ് ടിവിയില്‍ സഭ നടപടികളുടെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണം നല്‍കി ലോക്സഭ സെക്രട്ടറിയേറ്റ്. സന്‍സദ് ടിവിയുടെ ശബ്ദം പോയത് സാങ്കേതിക തകരാറിനെ തുടര്‍ന്നാണെന്നാണ് സെക്രട്ടറിയേറ്റ് പറയുന്നത്.
അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയും മാപ്പ് പറയണം എന്ന ആവശ്യം ഭരണപക്ഷവും ഉന്നയിച്ചതിന് പിന്നാലെയാണ് സന്‍സദ് ടിവി സംപ്രേഷണം ചെയ്ത സഭ നടപടികള്‍ക്ക് ശബ്ദം ഇല്ലാതായത്.
‘പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിനുവേണ്ടി’യാണ് സന്‍സദ് ടിവി ശബ്ദമില്ലാതെ പ്രതിഷേധം സംപ്രേഷണം ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം.പണ്ടൊക്കെ മൈക്ക് ആയിരുന്നു ഓഫ് ആക്കിയിരുന്നത്. ഇപ്പോള്‍ സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ശബ്ദമില്ലാതെയാണ് കാണിക്കുന്നത്. മോദിയുടെ സുഹൃത്തിനുവേണ്ടിയാണ് നിശബ്ദമാക്കിയത് എന്നാണ് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here