സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഡോ. ടി. ആര്യദേവി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പ്രോഗ്രാം 26ന്

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡോ. ടി. ആര്യദേവി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് പ്രോഗ്രാം മാര്‍ച്ച് 26ന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലുളള സെമിനാര്‍ ഹാളില്‍ നടക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

ALSO READ:ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചു; അസം എംഎൽഎ കോൺഗ്രസ് വിട്ടു

വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി എന്‍ഡോവ്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്‌കൃതം ന്യായവിഭാഗം മേധാവി ഡോ. വി. കെ. ഭവാനി അധ്യക്ഷയായിരിക്കും. പ്രൊഫ. പി. സി. മുരളീമാധവന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. പ്രൊഫ. വി. ആര്‍. മുരളീധരന്‍ എന്‍ഡോവ്‌മെന്റ് പ്രഭാഷണം നടത്തും. പ്രൊഫ. കെ. മുത്തുലക്ഷ്മി, പ്രൊഫ. കെ. ജി. കുമാരി, പ്രൊഫ. ടി. മിനി, പ്രൊഫ. കെ. യമുന, പ്രൊഫ. ജി. നാരായണന്‍, ശ്രീമതി. രജിത അമ്പിളി കെ. സി., ഡോ. കെ. സി. രേണുക എന്നിവര്‍ പ്രസംഗിക്കും.

ALSO READ:തൃശൂർ പൂരത്തിലെ സ്ഥിര സാന്നിധ്യം; മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News