സംസ്കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; തുടർച്ചയായ 22-ാം വർഷവും എസ്എഫ്ഐ

കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എസ്.എഫ്.ഐ. തുടർച്ചയായി 22-ാം വർഷവും സംസ്കൃത സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം.

കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിനി അനൈന ഫാത്തിമയാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. കാലടി സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ മൂന്നാം വര്‍ഷ ബി.എ സാഹിത്യം വിദ്യാര്‍ഥിനിയാണ് അനൈന. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന അനൈന എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് അംഗമാണ്.

ALSO READ: അന്താരാഷ്ട്ര വനിതാദിനം: തിരുവനന്തപുരത്ത് സൗജന്യ സ്വയംപ്രതിരോധ പരിശീലന പരിപാടി

ചെയർപേഴ്സൺ: പി അനൈന ഫാത്തിമ (കൊയിലാണ്ടി), വൈസ് ചെയർപേഴ്സൺ: മുന്നു പവിത്രൻ (പയ്യന്നൂർ), ജനറൽ സെക്രട്ടറി: എം ബി ആവണി (മെയിൻ സെന്റർ കാലടി), ജോയിന്റ് സെക്രട്ടറിമാർ: ബി അനന്തകൃഷ്ണൻ (പന്മന), ആര്യ ഡി നായർ (മെയിൻ സെന്റർ കാലടി), എക്സിക്യൂട്ടീവുമാർ: എം എം ഹരിപ്രിയ (ഏറ്റുമാനൂർ), കെ പി അഫ്‌നാസ് (മെയിൻ സെന്റർ കാലടി).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration