ആ സിനിമയുടെ പരാജയത്തിന് ശേഷമാണ് മോഹൻലാൽ വിഗ് വെക്കാൻ തീരുമാനിച്ചത്, എന്നാൽ തുടർന്നുവന്ന സിനിമകളും പൊട്ടിപ്പോയി: ശാന്തിവിള ദിനേശ്

നടൻ മോഹൻലാലിനെതിരെ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ കാരണം വ്യക്തമാക്കി ശാന്തിവിള ദിനേശ്. തൊ‌‌ട്ടതും പി‌ടിച്ചതുമെല്ലാം മോഹൻലാലിനെ വേദനിപ്പിക്കുന്ന അനുഭവങ്ങളായി മാറുന്നുവെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സിനിമയിൽ വീഴ്ച വന്നാൽ കൂടെ നിൽക്കുന്നവർ വാരിക്കളയുമെന്നും നീർക്കോലി വരെ കാൽ പൊക്കുന്ന സമയമാണ് മോഹൻലാലിപ്പോഴെന്നും സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെ ശാന്തിവിള പറഞ്ഞു.

ALSO READ: മോഹൻലാൽ ചെയ്‌തത് കൊലചതി, ആ സിനിമയുടെ കഥ എൻ്റെ സിനിമയിൽ നിന്നും മോഷ്ടിച്ചത്: ആരോപണം ഉന്നയിച്ച് പ്രമുഖ സംവിധായകൻ

ശാന്തിവിള പറഞ്ഞത്

വിവാദങ്ങൾ നടക്കുന്നതിനിടയിലാണ് എഴുപത് വയസ് കഴിഞ്ഞ അമൃതാനന്ദമയിയെ കാണാൻ മോഹൻലാൽ പോയത്. അനന്ദപുരിയിൽ ചെന്ന് ക്യാമറകളിരിക്കുന്നതൊന്നും നോക്കാതെ അമൃതാനന്ദമയിയുടെ കാലിൽ വെട്ടിയിട്ട പോലെ വീണ് തൊഴുതു. അത് അദ്ദേഹത്തിന്റെ വിശ്വാസം. ഓരോ സിനിമ തുടങ്ങുമ്പോളും പ്ലീസ് ഹെൽപ് മി എന്ന് പ്രാർത്ഥിക്കുമെന്ന് മോ​ഹൻലാൽ പറയുന്നു. പക്ഷെ നല്ല തിരക്കഥയും സിനിമയുമല്ലെങ്കിൽ പ്രാർത്ഥനയൊന്നും ഫലിക്കില്ലെന്ന് മോഹൻലാലിന് മനസിലായി കാണും.

സ്റ്റാർട്ടിനും കട്ടിനും ഇ‌ടയിൽ എന്തോ ഒരു ശക്തി നിങ്ങൾക്കുണ്ട്. അത് അമൃതാനന്ദമയിയോട് പറഞ്ഞത് കൊണ്ടല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആണെന്ന് താങ്കൾക്ക് വിശ്വസിക്കാനുള്ള അവകാശവും ഉണ്ട്. പ്രാർത്ഥിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ഏറ്റവും നല്ലത് വർഷത്തിൽ ഒരുപടം ആശിർവാദിന് വേണ്ടി ചെയ്യ്. പുതിയതോ പഴയതോ ആയ ആളുകൾക്കൊപ്പം നല്ല സിനിമകൾ ചെയ്യാൻ ഇനിയെങ്കിലും മോഹൻലാൽ ശ്രമിക്കണം. ഈ താടി വെച്ച് അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കുറച്ച് കാലം കഴിയുമ്പോൾ താടി മാറ്റുമായിരിക്കും. മാറ്റാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.നിങ്ങളെ കേരളത്തിൽ നിന്ന് എഴുതിത്തള്ളാൻ ആർക്കും പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

ALSO READ: മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥ, വൈശാഖിൻ്റെ സംവിധാനം; മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം, വമ്പൻ അപ്‌ഡേറ്റ് പുറത്ത്

1986 ൽ കാലാപാനിയുടെ സമയത്ത് മോഹൻലാലിന് വീഴ്ച വന്നു. കാലാപാനിയും ദ പ്രിൻസും ശ്രദ്ധിക്കപ്പെട്ടില്ല. മോഹൻലാൽ കഴിഞ്ഞെന്ന് എല്ലാവരും പറഞ്ഞു. ശബ്ദവും തലമുടിയും പ്രശ്നമായി. അവിടം മുതലാണ് മോഹൻലാൽ വി​ഗ് വെക്കാൻ തുടങ്ങിയത്. പിറ്റേ വർഷം വർണപകിട്ട്, ​ഗുരു എന്നീ സിനിമകൾ വന്നു. അതും വിജയിച്ചില്ല. 1998 ൽ അയാൾ കഥ എഴുതുകയാണ്, കന്മദം, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ സിനിമകൾ വന്നപ്പോൾ മോഹൻലാൽ വീണ്ടും സ്റ്റേബിളായി. പരാജയവും അതിവിജയവുമൊക്കെ സമ്മിശ്രമായ ഒരു സിനിമാ കാലഘട്ടമായിരുന്നു മോഹൻലാലിന്. തിയറ്റർ, ഒടിടി കച്ചവടത്തിലും സാറ്റ്ലൈറ്റ് മൂല്യത്തിലും ഒന്നാമനാണ് മോഹൻലാൽ എന്നതിൽ ഒരു തർക്കവും ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News