കൈരളി ടിവിയുടെ ജനപ്രിയ പരിപാടിയായ അശ്വമേധത്തില്‍ പങ്കെടുക്കാനെത്തി ഇതുവരെ പറയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍. അശ്വമേധം കാണാറുണ്ടോ എന്ന അവതാരകന്‍ ജി എസ് പ്രദീപിന്റെ ചോദ്യത്തിന് സന്തോഷ് നല്‍കിയ മറുപടിയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.അശ്വമേധത്തിന്റെ പിന്നാമ്പുറത്ത് വര്‍ക്ക് ചെയ്തയാളാണ് താനെന്നാണ് സന്തോഷ് പറഞ്ഞത്.
സ്റ്റുഡിയോ വിട്ട് ഓപ്പണായി, അശ്വമേധം ആദ്യ ഷോ കാസര്‍ഗോഡ് ടൗണ്‍ ഹാളില്‍ നടക്കുമ്പോള്‍, കൈരളിയില്‍ ആര്‍ട്ട് കൈകാര്യം ചെയ്യുന്ന സുനില്‍ കുടവട്ടൂരിന്റെ അസിസ്റ്റന്റായി ബാക്ക്‌ട്രോപ്‌സ് സ്റ്റാപ്പിള്‍ ചെയ്ത ഓര്‍മകള്‍ അദ്ദേഹം പങ്കുവച്ചു. കൈരളിക്കൊപ്പം കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിങ്ങനെ കൈരളിക്കൊപ്പുമുണ്ടായിരുന്നെന്നും അദ്ദേഹം ഓര്‍മിച്ചു.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കൈരളി ടിവിയില്‍ അശ്വമേധം വീണ്ടും ആരംഭിച്ചതോടെ പഴയ സ്‌നേഹത്തോടെ മലയാളികള്‍ ഇരുകൈയും നീട്ടിയാണ് പരിപാടിയെ സ്വീകരിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് അശ്വമേധവുമായി വീണ്ടുമെത്തുന്നുവെന്ന വാര്‍ത്തയാണ് കൈരളി പുറത്തുവിട്ടപ്പോള്‍ സാമൂഹികമാധ്യമങ്ങളിലടക്കം നല്ല പ്രതികരണമായിരുന്നു വന്നകൊണ്ടിരുന്നത്. ഒരേസമയം കൗതുകവും, വിജ്ഞാനവും ഉണര്‍ത്തുന്ന ക്വിസ് പരിപാടിയാണ് അശ്വമേധം. ഇപ്പോഴിതാ തിരികെയെത്തുന്ന അശ്വമേധത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകര്‍.
ALSO READ: http://കാറിന്റെ റൂഫിലിരുന്ന് യാത്ര, പൊലീസുകാരനായ തന്റെ പിതാവ് തന്നെ സംരക്ഷിക്കും`
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here