മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തന്നെ തീരുമാനം; നവകേരള സദസിന് അഭിനന്ദനവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍

ഇടതുപക്ഷ സര്‍ക്കാരിന്റെ നവകേരള സദസിന് അഭിനന്ദനവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. സദസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍ വെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തന്നെ തീരുമാനമായെന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം തോന്നുന്നുവെന്നും സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read : കേന്ദ്രത്തെ വിമർശിച്ചാൽ ബിജെപിയുടെ മനസിൽ നീരസം ഉണ്ടാകുമോ എന്ന ശങ്കയാണ് കോൺഗ്രസിന്; മുഖ്യമന്ത്രി

അവശ കലാകാര പെന്‍ഷന്‍ എന്നത് കലാകാര പെന്‍ഷന്‍ എന്നാക്കണമെന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ ആവശ്യം. ഇത് കലാകാര പെന്‍ഷന്‍ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടന്‍ കുറിച്ചു. കൂടാതെ കലാകാര പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 1600 രൂപയാക്കി വര്‍ധിപ്പിച്ചുവെന്നും ഉപയോഗ ശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സിനിമാ ഷൂട്ടിംഗിന് വിട്ടു തരാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് തോപ്പില്‍ ഭാസി സ്മാരക നാടകശാലയെന്ന പേരില്‍ തുടങ്ങാന്‍ തീരുമാനമായതായും നടന്‍ പറഞ്ഞു.

Also Read : നവകേരള സദസിന് ലഭിക്കുന്ന ജനപിന്തുണ ചിലരെ അസ്വസ്ഥരാക്കുന്നു; നാടും ജനങ്ങളും ഒറ്റ മനസ്സായി ഈ മുന്നേറ്റമെറ്റെടുത്തു കഴിഞ്ഞു: മുഖ്യമന്ത്രി

നവകേരള സദസും കേരള സര്‍ക്കാരും കൂടുതല്‍ ജനപ്രിയമാവുകയാമെന്നും കൈയ്യടിക്കേണ്ടവര്‍ക്ക് കൈയ്യടിക്കാം വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചു കൊണ്ടേ ഇരിക്കുക എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News