ബിജെപി നാണംകെട്ട പാര്‍ട്ടിയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗംവും രാജ്യസഭാ എം പിയുമായ അഡ്വ. പി സന്തോഷ് കുമാര്‍. അസഹിഷ്ണുതയുടെ കൂടാരമാണ് ബിജെപി. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക ഒബിസി വിഷയം ഉന്നയിച്ച് വൈകാരികം ആക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ അധ്യക്ഷന്‍ ഇന്നും ബിജെപി അംഗങ്ങള്‍ക്ക് കൃത്യമായി സംസാരിക്കാന്‍ അവസരം നല്കി. എന്നാല്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ല. സഭാ ചരിത്രത്തില്‍ ഇതുവരെ കാണാത്ത രംഗങ്ങളാണ് പാര്‍ലമെന്റില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read : ഉരുൾപൊട്ടൽ ദുരന്തം; വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തും: ബിനോയ് വിശ്വം
ആരും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അതീതരല്ല. രാജ്യസഭാധ്യക്ഷന് എതിരായി കൊണ്ടുവന്ന പ്രമേയത്തെ ബിജെപി വലിയ പ്രശ്നമാക്കുന്നതെന്തിനെന്നും സന്തോഷ് കുമാര്‍ എം പി ചോദിച്ചു. ശേഖര്‍ യാദവിനെ പോലുള്ളവര്‍ ഭരണഘടനയ്ക്ക് അപമാനമാണ്.
ഇത്തരമൊരു നടപടിയല്ലാതെ മറ്റു മാര്‍ഗമില്ല. പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോള്‍ ഇടപെടുകയും സഭ പിരിച്ചുവിടുകയും ചെയ്തു. എന്തിനെയും വൈകാരികം ആക്കുക എന്നുള്ളത് ബിജെപി പ്രധാനമന്ത്രിയില്‍ നിന്ന് പഠിച്ച രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ രാജ്യസഭ ഇന്നും പ്രഷുബ്ധമായി. കര്‍ഷകരോടും പിന്നോക്ക വിഭാഗക്കാരോടുമുളള വിരോധമാണ് പ്രതിപക്ഷം രാജ്യസഭാ ചെയര്‍മാനോട് കാണിക്കുന്നതെന്ന് ബിജെപി അംഗങ്ങള്‍. രാജ്യസഭാ ചെയര്‍മാന്റെ വിവേചനപരമായ നടപടി ജനങ്ങള്‍ കാണുന്നുണ്ടെന്ന് പ്രതിപക്ഷം. ഭരണ-പ്രതിപക്ഷ വാക്പോരില്‍ സ്തംഭിച്ച രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
രാജ്യസഭാ ചെയര്മാന് ജദഗീപ് ധന്‍ഖറിനെതിരായ അവിശ്വാസ പ്രമേയനോട്ടീസ് ഇന്നും സഭയെ കലുഷിതമാക്കി. പതിവ് പോലെ ബിജെപി അംഗങ്ങള്‍ക്ക് യഥേഷ്ടം സംസാരിക്കാന്‍ സമയം നല്കിയ ചെയര്മാന് ജഗദീന് ധന്‍ഖര്‍ പ്രതിപക്ഷത്തിന് സമയം അനുവദിക്കാത്തത് വാക്പോരിന് കാരണമായി. അവിശ്വാസ പ്രമേയം നല്‍കിയതിലൂടെ ജഗദീപ് ധന്‍ഖറിനെ പ്രതിപക്ഷം അപമാനിച്ചുവെന്ന് ബിജെപി എംപി രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ തുറന്നടിച്ചു. കര്‍ഷകന്റെ മകനും ഒബിസി വിഭാഗക്കാരനുമായതുകൊണ്ടാണ് ജഗദീപ് ധന്‍ഖറിനെതിരായ നീക്കം എന്നായിരുന്നു ബിജെപി അംഗങ്ങളായ സുരേന്ദ്ര സിംഗ് നാഗറും നീരജ് ശേഖറും കിരണ്‍ ചൗധരിയും ആരോപിച്ചത്.
വിഷയം മറ്റൊരു രീതിയിലേക്ക് തിരിക്കാനുളള ബിജെപിയുടെ നീക്കത്തെ പ്രതിപക്ഷവും അതേ നാണയത്തില്‍ ശക്തമായി എതിര്‍ത്തു. താനും കര്‍ഷകതൊഴിലാളിയുടെ മകനാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. പ്രതിപക്ഷത്തോടുളള വിവേചനം ജനങ്ങള്‍ കാണുന്നുണ്ടെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. തുടര്‍ന്ന് രാജ്യസഭാധ്യക്ഷനും പ്രതിപക്ഷവും തമ്മില്‍ വാക്പോരിലേക്കും നീങ്ങി.
അദാനി വിഷയവും അവിശ്വാസ പ്രമേയത്തെയും ചെറുക്കാന്‍ ജോര്‍ജ് സോറോസ് വിഷയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ഉയര്‍ത്തിയതെങ്കില്‍ ഇന്ന് ജാതിക്കാര്ഡുകളിറക്കി പ്രതിരോധം തീര്‍ക്കാന്‍ ബിജെപി ശ്രമിച്ചതും ശ്രദ്ധേയമായി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here