ഭൂമി തട്ടിപ്പ്, പീഡനക്കേസുകളില്‍ പ്രതിയായിരുന്ന സന്തോഷ് മാധവന്‍ മരിച്ചു

ഭൂമി തട്ടിപ്പ്, പീഡനക്കേസുകളില്‍ പ്രതിയായിരുന്ന സന്തോഷ് മാധവന്‍ മരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു.

സാമ്പത്തിക, ഭൂമിതട്ടിപ്പ് കേസുകളിൽ പ്രതിയായിരുന്ന സന്തോഷ് മാധവൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സന്തോഷ് മാധവൻ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു.

Also Read : കക്കയം വനമേഖലയിൽ വൻ തീ പിടുത്തം; തീയിട്ടതാണെന്ന് സംശയം

ഇടുക്കി കട്ടപ്പന സ്വദേശിയായിരുന്ന സന്തോഷ് മാധവൻ സ്വയം ആൾ ദൈവം ചമഞ്ഞ് അമൃത ചൈതന്യ എന്ന പേരിലും അറിയപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News