ചരിത്രനേട്ടത്തിൽ സന്തോഷ് ശിവൻ; കാൻസ് പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്‌ക്കാരം വെള്ളിയാഴ്ച സമ്മാനിക്കും

അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നൽകുന്ന പ്രത്യേക പുരസ്‌ക്കാരം വിഖ്യാത ഇന്ത്യൻ ഛായാഗ്രഹകനും മലയാളിയുമായ സന്തോഷ് ശിവന് വെള്ളിയാഴ്ച സമ്മാനിക്കും. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സന്തോഷ് ശിവൻ.

ALSO READ: 2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ്, മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ്, വാലിബനെ തൂക്കി ടർബോ ജോസ്; ആദ്യദിന കളക്ഷൻ പുറത്ത്

റെഡ് കാർപറ്റ് ഇവൻറിന് ശേഷമുള്ള ചടങ്ങിലാണ് നാളെ സന്തോഷ് ശിവന് പുരസ്‌ക്കാരം സമ്മാനിക്കുക. അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ ട്രിബ്യൂട്ട്. ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ് , ഡാരിയസ് ഖൊൺജി, ആഗ്നസ് ഗൊദാർദ് തുടങ്ങിയവർക്കാണ് ഇതിന് മുമ്പ് പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌ക്കാരം ലഭിച്ചത്.

ALSO READ: ആകാശ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഇരുപത്തിയഞ്ചാം വയസ്സിലേക്ക്

അനന്തഭദ്രം, അശോക, ഉറുമി, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌ത സന്തോഷ് ശിവന് 12 ദേശീയ പുരസ്‌ക്കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌ക്കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News