കേരളത്തിന്റെ ചുള്ളന്മാര്‍ സന്തോഷ് ട്രോഫിയിലെ ഗോള്‍വേട്ടക്കാരാകുമോ?

santhosh-trophy-2024

78ാം സന്തോഷ് ട്രോഫിയിലെ ഗോള്‍വേട്ടക്കാരായി കേരളത്തിന്റെ ചുണക്കുട്ടന്മാര്‍ മാറുമോയെന്ന കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഗോള്‍ വേട്ടക്കാരിലെ ആദ്യ നാല് സ്ഥാനക്കാരില്‍ രണ്ട് മലയാളികളുണ്ട്. എട്ട് ഗോളുകളുമായി നസീബ് റഹ്മാനും ഏഴ് ഗോളുകളുമായി മുഹമ്മദ് അജ്‌സലുമാണ് പട്ടികയിലുള്ളത്.


വെസ്റ്റ് ബംഗാളിന്റെ റോബി ഹന്‍സ്ദായാണ് മുന്നില്‍. 11 ഗോളുകളാണ് ഈ സീസണില്‍ അദ്ദേഹം അടിച്ചുകൂട്ടിയത്. നസീബ് രണ്ടാമതാണ്. ഏഴ് ഗോളുകളുമായി വെസ്റ്റ് ബംഗാളിന്റെ തന്നെ നാരോ ഹരി ശ്രേഷ്ഠ മൂന്നാമതുണ്ട്. ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 മുതലാണ് മത്സരം ആരംഭിക്കുന്നത്.

Read Also: തുല്യ ശക്തികൾ മാറ്റുരക്കുന്നു; സന്തോഷ്ട്രോഫി ഒരു സ്വപ്നം, ഒരു കളി മാത്രം അകലെ……

ഇത് 16ാം തവണയാണ് കേരളം ഫൈനലില്‍ എത്തുന്നത്. ഫൈനല്‍ റൗണ്ടിലെ മത്സരങ്ങളുടെ കണക്കെടുത്താല്‍ കേരളവും ബംഗാളും തുല്യശക്തികളാണ്. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായി ബംഗാളും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി കേരളവും ക്വാര്‍ട്ടറിലേക്കെത്തി. സന്തോഷ്ട്രോഫിയുടെ ചരിത്രത്തില്‍ അഞ്ചാംതവണയാണ് ഇരു ടീമുകളും ഫൈനലില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News