മുഹമ്മദ് റോഷലിന്റെ ഹാട്രിക് മികവില്‍ മണിപ്പൂരിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളത്തിന്റെ വിജയം. കലാശപ്പോരില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളി. ഡിസംബര്‍ 31-ന് ആണ് ഫൈനല്‍. ഇത് 16ാം തവണയാണ് കേരളം ഫൈനലില്‍ എത്തുന്നത്.
ഹൈദരാബാദിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍ മഴയാണ് കേരളം തീര്‍ത്തത്. റോഷലിന് പുറമെ അജ്സലും നസീബ് റഹ്മാനും കേരളത്തിനായി ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പൂര്‍ ആശ്വാസ ഗോള്‍ നേടിയത്.
നേരത്തേ ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് നടന്ന സെമിയില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാണ് പശ്ചിമ ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബംഗാളിന്റെ ആധികാരിക വിജയം. 47-ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here