സന്തോഷ് ട്രോഫി ഫുട്ബോളിൽ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങും . പശ്ചിമ ബംഗാളുമായി വൈകീട്ട് 7. 30 നാണ് ഫൈനൽ . സെമി ഫൈനലിൽ മണിപ്പൂരിനെ 5-1 ന് തകർത്താണ് കേരളത്തിന്‍റെ ഫൈനൽ പ്രവേശം . ടൂർണമെന്‍റിൽ ഒറ്റ മത്സരം പോലും തോറ്റിട്ടുമില്ല . മിക്ക മത്സരങ്ങളും വൻ മാർജിനിൽ ജയിക്കാനായതും കേരള ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു .
also read: ഹോം മത്സരത്തിലെ പവര്‍ എവേയിലെത്തിയപ്പോള്‍ ചോര്‍ന്നു; ബ്ലാസ്റ്റേഴ്സ് വീണ്ടും പരാജയ വഴിയില്‍
അതേസമയം മുഹമ്മദ് റോഷലിന്റെ ഹാട്രിക് മികവില്‍ മണിപ്പൂരിനെ തകര്‍ത്ത് ആണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തിയത് . ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു ഇത് 16ാം തവണയാണ് കേരളം ഫൈനലില്‍ എത്തുന്നത്.
മണിപ്പൂരിനെതിരെയുള്ള മത്സരത്തിൽ ഹൈദരാബാദിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍ മഴയാണ് കേരളം തീര്‍ത്തത്. റോഷലിന് പുറമെ അജ്സലും നസീബ് റഹ്മാനും ആണ് കേരളത്തിനായി ഗോളുകള്‍ നേടിയത് . പെനാല്‍റ്റിയിലൂടെയാണ് മണിപ്പൂര്‍ ആശ്വാസ ഗോള്‍ നേടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here