സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് നാലാം അങ്കം

Santhosh Trophy

സന്തോഷ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടരുന്ന കേരളത്തിന് ഇന്ന് നാലാം അങ്കം. മൂന്നു തുടർജയങ്ങളോടെ ക്വാർട്ടർ ഉറപ്പിച്ച കേരളം ഇന്ന് ഡെൽഹിയെ നേരിടും. ഗോവയെയും മേഘാലയയെയും ഒഡിഷയെയും തകർത്താണ് മുൻ ചാമ്പ്യന്മാർ ഡെൽഹിയെ നേരിടാൻ ഇറങ്ങുന്നത്.

ആദ്യ രണ്ടു കളിയിൽ ജയിക്കുകയും, മൂന്നാം മത്സരത്തിൽ മേഘാലയത്തോട് പരാജയപ്പെടുകയും ചെയ്ത ഡെൽഹിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ഇന്നത്തെ മത്സരം നിർണായകമാണ്.

Also Read: ഐഎസ്എല്ലില്‍ മുന്നേറി മുംബൈ; ചെന്നൈയിനെ തോല്‍പ്പിച്ചു

ഇന്ന് രാത്രി 7.30നാണ്‌ ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഡൽഹിയുടെ ക്യാപ്‌റ്റൻ മിലിന്ദ്‌ നേഗി നയിക്കുന്ന പ്രതിരോധനിര ശക്തമായതാണ്. ഗോൾ വഴങ്ങാതെയാണ് ഈ സീസണിൽ തുടർച്ചയായ അഞ്ചു കളിയിൽ ഡൽഹി കുതിച്ചത്‌ മേഘാലയക്ക് മാത്രമാണ് ഡൽഹിയുടെ കോട്ട ഭേദിക്കാൻ സാധിച്ചിട്ടുള്ളത്.

ആദ്യമത്സരത്തിലെ പിഴവുകൾ തിരുത്തി പ്രതിരോധക്കോട്ട കടുപ്പിച്ചതോടെ കേരളം പിന്നീടുള്ള രണ്ടു കളിയിലും ഗോൾ വഴങ്ങിയിട്ടില്ല. ഇത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്‌. ഡൽഹിക്കെതിരെ മുന്നേറ്റതാരം മുഹമ്മദ്‌ അജ്‌സലിനുപകരം ഇ സജീഷോ ടി ഷിജിനോ ആദ്യ പതിനൊന്നിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News