സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിനെ ഗോൾമഴയിൽ മുക്കി കേരളം; ജയം പത്ത് ഗോളിന്

santhosh-trophy-kerala

സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിനെ ഗോൾമഴയിൽ മുക്കി കേരളത്തിന് ആധികാരിക ജയം. ഏകപക്ഷീയമായ 10 ഗോളുകൾക്കാണ് കേരളം ലക്ഷദ്വീപിനെ പരാജയപ്പെടുത്തിയത്.

Read Also: കമ്മിന്‍സേ… ഇവിടെയുമുണ്ട് ചുണക്കുട്ടികള്‍! ഇന്ത്യന്‍ പേസ് മാന്ത്രികത്തില്‍ കുരുങ്ങി ഓസ്‌ട്രേലിയ

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധികാരിക വിജയം സ്വന്തമാക്കിയാണ് കേരളത്തിൻ്റെ മുന്നേറ്റം. തുടക്കം മുതൽ കളം നിറഞ്ഞ് കളിച്ച കേരളത്തിൻ്റെ കുട്ടികൾ ലക്ഷദ്വീപിന് ഒരവസരവും കൊടുത്തില്ല. ഹാട്രിക്കുമായി ഇ സജിഷ് മികച്ച പ്രകടനം കാഴ്ചവെച്ചു.

കളിയുടെ ആറാം മിനിറ്റു മുതൽ ആരംഭിച്ച ഗോൾ മഴ അവസാന മിനിറ്റുവരെ കേരളം തുടർന്നു. മുഹമ്മദ് അജസലും ഗനി അഹമ്മദ് നിഗവും ഇരട്ട ഗോൾ നേടി. ആദ്യ പകുതിയിൽ നാല് ഗോളുകൾ നേടിയ കേരളം, ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ ബോർഡിൽ പത്ത് തികച്ചു.

ആദ്യ കളിയിൽ റെയിൽവേസിനെ ഒരു ഗോളിന്‌ തോൽപ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഇനി ഞായറാഴ്‌ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബർ അഞ്ചിന്‌ ഹൈദരാബാദിലാണ്‌ ഫൈനൽ റൗണ്ട്‌ തുടങ്ങുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News