സന്തോഷ്ട്രോഫി: കേരളത്തിന് തമിഴ്നാടിന്റെ സമനിലകുരക്ക്; ഇനി ക്വാർട്ടറിനുള്ള ഒരുക്കം

Kerala Santhosh Trophy

സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ വിജയക്കുതുപ്പ് തുടർന്ന കേരളത്തിന് തമിഴ്നാടിന്റെ സമനിലകുരക്ക്. ക്യാപ്റ്റൻ റൊമേരിയോ ജസുരാജിലൂടെ മുന്നിലെത്തിയ തമിഴ്നാടിനെ കളിയവസാനിക്കാൻ രണ്ട്‌ മിനിറ്റ്‌ മാത്രം ശേഷിക്കെ നിജോ ഗിൽബർട്ട്‌ നേടിയ ഗോളിലൂടെയാണ് സമനിലയിൽ തളച്ചത്.

അഞ്ച്‌ കളിയിൽ നാല്‌ ജയവും ഒരു സമനിലയുമടക്കം 13 പോയിന്റ്‌ നേടി അപരാജിതരായാമ് ക്വാർട്ടർ ഫൈനലിൽ കശ്മീരിനെ നേരിടാൻ കേരളം ഇറങ്ങുന്നത്. മൂന്ന്‌ സമനില മാത്രമുള്ള തമിഴ്‌നാട്‌ ഇതോടെ പുറത്തായി.

Also Read: ബോക്സിങ് ഡേ ടെസ്റ്റിൽ മെൽബണിൽ ഇന്ത്യ വീഴുമോ, വീഴ്തുമോ? നാലാം ടെസ്‌റ്റ്‌ നാളെ

ആറ്‌ മാറ്റങ്ങളോടെയാണ് കേരളം കളിക്കാനിറങ്ങിയത്. വൈസ്‌ ക്യാപ്‌റ്റൻ എസ്‌ ഹജ്‌മലിന്‌ പകരം മുഹമ്മദ്‌ അസ്‌ഹർ ഗോൾ വല കാക്കാനെത്തി. എം മനോജ്‌, നസീബ്‌ റഹ്മാൻ, നിജോ ഗിൽബർട്ട്‌, മുഹമ്മദ്‌ റിയാസ്‌, മുഹമ്മദ്‌ അർഷഫ്‌ എന്നിവർക്ക്‌ പകരം മുഹമ്മദ്‌ അസ്‌ലം, മുഹമ്മദ്‌ റോഷാൽ, ഇ സജീഷ്‌, ആദിൽ അമൽ, സൽമാൻ കള്ളിയത്ത്‌ എന്നിവർ ആദ്യ പതിനൊന്നിലെത്തി. മുന്നേറ്റതാരം മുഹമ്മദ്‌ അജ്‌സലിന്‌ തുടർച്ചയായ രണ്ടാംമത്സരത്തിലും വിശ്രമം നൽകി.

Also Read: രാജസ്ഥാൻകാരനായ മുംബൈ താരം; രഞ്ജി, ഇറാനി കിരീടധാരണത്തിലെ പ്രധാന പങ്കുവഹിച്ച കൊട്ടിയൻ

ഗ്രൂപ്പ്‌ ബിയിൽ ഇന്നലെ നടന്ന മൂന്ന്‌ കളിയും സമനിലയായി. മേഘാലയ–-ഒഡിഷ, ഗോവ–-ഡൽഹി ഗോൾരഹിതമായിരുന്നു. അഞ്ച്‌ കളിയിൽ 13 പോയിന്റുമായി കേരളമാണ്‌ ഒന്നാമത്‌. മേഘാലയ (8), ഡൽഹി (7), ഒഡിഷ (5) എന്നിവരും ക്വാർട്ടറിലെത്തി. തമിഴ്‌നാടും ഗോവയും പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News