സിനിമ മുഴുവന്‍ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്ന് ആരോപണം; തീയറ്ററില്‍ സന്തോഷ് വര്‍ക്കിക്ക് നേരെ കയ്യേറ്റം

മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ സന്തോഷ് വര്‍ക്കിക്ക് നേരെ തീയറ്ററില്‍ കയ്യേറ്റം. കൊച്ചി വനിത-വിനീത തീയറ്ററിലാണ് സംഭവം നടന്നത്. തീയറ്ററില്‍ ഒരുകൂട്ടമാളുകള്‍ സന്തോഷ് വര്‍ക്കിയെ മര്‍ദിക്കുകയായിരുന്നു.

Also read- പിറന്നാള്‍ ആഘോഷമാക്കി ‘വാലിബനും’ സംഘവും;സന്തോഷം പങ്കുവച്ച് സുപ്രീം സുന്ദര്‍

ജൂണ്‍ രണ്ടിന് റിലീസ് ചെയ്ത ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം ഉടലെടുത്തത്. സിനിമ മുഴുവന്‍ കാണാതെ സന്തോഷ് വര്‍ക്കി മോശം അഭിപ്രായം പറഞ്ഞെന്നായിരുന്നു ആരോപണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Also Read- ആടിനെ വീടിന്റെ മുറ്റത്തു കൂടി കൊണ്ടു പോയി, അയല്‍വാസിയുടെ തലയ്ക്ക് കമ്പിവടിക്ക് അടിച്ച കേസില്‍ പ്രതിക്ക് 8 വര്‍ഷം ശിക്ഷ

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിത്തിന്‍ സെക്കന്‍ഡ്‌സ്. സുധീര്‍ കരമന, സിദ്ധിഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, തലൈവാസന്‍ വിജയ്, സുനില്‍ സുഖദ, സെബിന്‍ സാബു, ബാജിയോ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News