ഇലക്ട്‌റൽ ബോണ്ട്; സാന്റിയാഗോ മാർട്ടിൻ കോൺഗ്രസിന് നൽകിയത് 50 കോടി രൂപ

സാൻ്റിയാഗോ മാർട്ടിൻ കോൺഗ്രസിന് 50 കോടി കോഴ നൽകി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഇലക്ട്രൽ ബോണ്ട് രൂപത്തിൽ കോൺഗ്രസ് തുക കൈപ്പറ്റിയത്. വി.എസ് സർക്കാരിൻ്റെ കാലത്ത് സർക്കാരിനെ പ്രതികൂട്ടിൽ നിർത്തി വ്യാജ ലോട്ടറിക്കെതിരെ പോരാടുന്നവർ എന്ന് പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ച വി.ഡി സതീശൻ്റെയും കോൺസിൻ്റെയും ഇരട്ടത്താപ്പാണ് ഇതോടെ പുറത്ത് വന്നത്.

Also Read: വിദ്യാർത്ഥി സമരം പൊളിക്കാൻ കോഴിക്കോട് എൻഐടിയിൽ പുതിയ സർക്കുലർ; ഡിഗ്രി കോഴ്സുകൾ ഓൺലൈനിലേക്ക് മാറ്റി

ലോട്ടറി തട്ടിപ്പ് ഭീമൻ സാൻ്റിയാഗോ മാർട്ടിൻ എന്ന് ഒരു കാലത്ത് മുദ്രാവാക്യം വിളിച്ച കോൺഗ്രസുകാർ. അന്നത്തെ ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്കിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച വി.ഡി സതീശൻ. വി.എസ് സർക്കാരിനെയും സി പി എമ്മിനെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച കോൺഗ്രസിന് നേരെ കുന്തമുന തിരിഞ്ഞതാണ് ഇപ്പോഴത്തെ സാഹചര്യം. അതെ ലോട്ടറി ഭീമൻ സാൻ്റിയാഗോ മാർട്ടിനിൽ നിന്നും 50 കോടി രൂപയാണ് കോൺഗ്രസ് കോഴയായി കൈപ്പറ്റിയത് എന്നതാണ് പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇലക്ട്രൽ ബോണ്ട് രൂപത്തിലാണ് കോൺഗ്രസ് തുക കൈപ്പറ്റിയത്.

Also Read: ഗുണ്ടാനേതാവിന്റെ ഭാര്യയായതിന് പിന്നാലെ ലോക്‌സഭാ ടിക്കറ്റ്! സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ആര്‍ജെഡി

ലോട്ടറി കച്ചവടം കൊഴുപ്പിക്കാൻ സംസ്ഥാന ഭരണമുള്ള വിവിധ പാർട്ടികൾക്കും കേന്ദ്ര ഏജൻസികളിൽ നിന്ന് സംരക്ഷണം കിട്ടാൻ ബിജെപിക്കും സാൻ്റിയാഗോ മാർട്ടിൻ ശതകോടികൾ ഒഴുകിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരം. കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിലെ നേതാക്കളും ഈ കോഴപ്പണത്തിൻ്റെ പങ്ക് പറ്റിയിട്ടുണ്ടോ എന്നതും സംശയത്തിന്റെ നിഴലിലാണ്. ഒപ്പം തന്നെ സാൻ്റിയാഗോ മാർട്ടിനെതിരെയുള്ള പോരാട്ടത്തിന് ചുക്കാൻ പിടിച്ച വ്യക്തി എന്ന പരിവേഷം അന്ന് സൃഷ്ടിക്കാൻ ശ്രമിച്ച വി.ഡി സതീശൻ എന്ന ഇന്നത്തെ പ്രതിപക്ഷ നേതാവ് എങ്ങനെ കോഴ വാങ്ങിയതിൽ മലക്കം മറിയും എന്നതും കണ്ട് തന്നെ അറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News