സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി. നിർമാതാവ് സന്തോഷ് ടി കുരുവിളയാണ് പരാതി നൽകിയത്. 2 കോടി 15 ലക്ഷം രൂപ നൽകാൻ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. വിതരണക്കാരുടെ സംഘടനയിലും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം തേടി.
നാരദൻ, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. ആഷിഖ് അബുവിന്റെ വിശദീകരണം വന്ന ശേഷം രണ്ട് പേരെയും ഒരുമിച്ചിരുത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.
also read; നടി ആക്രമിക്കപ്പെട്ട കേസ്; അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത
ഈ സിനിമകളുടെ വിതരണാവകാശം, മ്യൂസിക് റൈറ്റ്സ്, ലാഭവിഹിതം അങ്ങനെ പല വിഭാഗങ്ങളിലായി തനിക്ക് കാശ് ലഭിക്കാൻ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിള പരാതിയിൽ പറയുന്നത്. സന്തോഷ് ടി കുരുവിളയുടെ മൂൺഷോട്ട് എന്‍റർടെയിൻമെന്‍റ്സും, ആഷിഖ് അബുവിന്‍റെ ഒപിഎം സിനിമാസും ചേർന്നാണ് ഈ മൂന്ന് സിനിമകളും നിർമിച്ചത്.
news summery: Producer Santosh T Kuruvila has filed a complaint against director Aashiq Abu with the Producers Association, seeking 2 crore 15 lakh rupees
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here