സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പ്; കേരള ടീമിനെ പ്രഖ്യാപിച്ചു

Santhosh trophy Kerala Team

എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 30 അംഗ പരിശീലന ക്യാമ്പിൽനിന്നാണ്‌ ടീമിനെ തെരഞ്ഞെടുത്തത്. സഞ്ജു ജി യാണ് ടീമിനെ നയിക്കുന്നത്. ഹജ്മൽ എസാണ് വൈസ് ക്യാപ്റ്റൻ 17 വയസ്സുള്ള മുഹമ്മദ് റിഷാദ് ഗഫൂറും ടീമിലുൾപ്പെട്ടിട്ടുണ്ട്. ബിബി തോമസ് ആണ് ടീം കോച്ച്.

ടീം: ജി സഞ്‌ജു (എറണാകുളം). ഹജ്മൽ എസ് (വൈസ് ക്യാപ്റ്റൻ, പാലക്കാട്), മുഹമ്മദ്‌ അസ്ഹർ കെ (മലപ്പുറം), മുഹമ്മദ്‌ നിയാസ് കെ (പാലക്കാട്), മുഹമ്മദ്‌ അസ്‌ലം (വയനാട്), ജോസഫ് ജസ്റ്റിൻ (എറണാകുളം), ആദിൽ അമൽ (മലപ്പുറം), മനോജ്‌ എം (തിരുവനന്തപുരം), മുഹമ്മദ്‌ റിയാസ് പി ടി (പാലക്കാട്), മുഹമ്മദ്‌ മുഷറഫ് (കണ്ണൂർ), ക്രിസ്റ്റി ഡേവിസ് (തൃശൂർ), മുഹമ്മദ്‌ അർഷാഫ് (മലപ്പുറം), മുഹമ്മദ്‌ റോഷൽ പി പി (കോഴിക്കോട്), നസീബ് റഹ്മാൻ (പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ​ഗഫൂർ (മലപ്പുറം), ഷിജിൻ ടി (തിരുവനന്തപുരം), സജീഷ് ഇ (പാലക്കാട്), മുഹമ്മദ്‌ അജ്സാൽ (കോഴിക്കോട്), അർജുൻ വി (കോഴിക്കോട്), ​ഗനി അഹമ്മദ്‌ നിഗം (കോഴിക്കോട്).

Also read: പാക് അധീന കശ്മീരിലേക്കുള്ള ചാമ്പ്യൻസ് ട്രോഫി ടൂർ എസിസി റദ്ദാക്കി

കേരളം ഉൾപ്പെട്ട ഗ്രൂപ്പ്‌ എച്ച്‌ റൗണ്ട്‌ 20 മുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. ഗ്രൂപ്പ് എച്ചിലാണ് കേരളം. 20ന് ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ റെയില്‍വേ സ് ആണ് എതിരാളികള്‍. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം മത്സരിക്കും. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. 12 ടീമുകളാണ് അന്തിമറൗണ്ടില്‍ മത്സരിക്കുക.

Also Read: ‘എനിക്കാ ലക്ഷ്യം പൂർത്തീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല’; തുറന്നു പറഞ്ഞ് റൊണാൾഡോ

സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. വേദി നേരത്തേ അറിയിച്ചെങ്കിലും മത്സരതീയതി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. 12 ടീമുകളാണ്‌ അന്തിമ റൗണ്ടിൽ. നിലവിലെ ചാമ്പ്യൻമാരായ സർവീസസും റണ്ണറപ്പുകളായ ഗോവയും ആതിഥേയരായ തെലങ്കാനയും നേരിട്ട്‌ യോഗ്യത നേടി. ബാക്കിയുള്ള ഒമ്പത്‌ സ്ഥാനങ്ങൾക്കായി 35 ടീമുകളാണ്‌ രംഗത്ത്‌.

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പതു ഗ്രൂപ്പുകളുടെ യോഗ്യതാ റൗണ്ട്‌ പോരാട്ടം നടക്കും. ഇതിൽ ചാമ്പ്യൻമാരാകുന്നവർ അന്തിമപോരിന്‌ ഹൈദരാബാദിലെത്തും. ഇന്നുമുതലാണ്‌ യോഗ്യതാ റൗണ്ട്‌ ആരംഭിക്കുന്നത്‌. തമിഴ്‌നാടും കർണാടകവും മണിപ്പുരുമെല്ലാം കളത്തിലുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News