സന്തോഷ് ട്രോഫി ഫുട്‌ബോൾ പരിശീലന ക്യാമ്പ് ഇന്ന് കണ്ണൂരിൽ തുടങ്ങും. ഫൈനൽ റൗണ്ടിനായുള്ള കേരളത്തിന്റെ രണ്ടാംഘട്ട പരിശീലമാണ് നടക്കുക.
ക്യാമ്പ് മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് നടക്കുക. ഈ സ്‌റ്റേഡിയത്തിൽ തന്നെയാണ് കേരള പ്രീമിയർ ലീഗ് (കെപിഎൽ) സൂപ്പർ സിക്‌സ് മത്സരങ്ങളും നടക്കുന്നത്. കെപിഎല്ലിൽ കേരളത്തിന്റെ സാധ്യതാ ടീമിലുള്ള ഭൂരിഭാഗം കളിക്കാരും പങ്കെടുക്കുന്നുണ്ട്. പരിശീലന ക്യാമ്പ് കണ്ണൂരിലേക്ക് മാറ്റാനുള്ള പ്രധാന കാരണം ഇത് തന്നെയാണ്.
ALSO READ: ‘സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന ബജറ്റ്’: ജോസ് കെ മാണി
മുൻപ് പരിശീലനം നടന്നിരുന്നത് എറണാകുളം കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടിലായിരുന്നു.12 താരങ്ങൾ മാത്രമായിരുന്നു പരിശീലനത്തിന് എത്തിയത്. ഫെബ്രുവരി 21 മുതൽ മാർച്ച് ഒമ്പതുവരെ അരുണാചൽ പ്രദേശ് ഇറ്റാനഗറിലെ യൂപിയയിലാണ് സന്തോഷ് ട്രോഫി നടക്കുന്നത്. മത്സരങ്ങളെല്ലാം നടക്കുന്നത് ഗോൾഡൻ ജൂബിലി ടർഫ് സ്‌റ്റേഡിയത്തിലായിരിക്കും. 21ന് നടക്കുന്ന ആദ്യകളിയിൽ കേരളം അസമിനെ നേരിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here