സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കാനൊരുങ്ങി കേരളം. വിജയകിരീടം ലക്ഷ്യമിടുന്ന കേരള ടീം കൊച്ചിയില്‍ കഠിന പരിശീലനം നടത്തിയ ശേഷമാണ് മത്സര വേദിയായ ഹൈദരാബാദിലേക്ക് നാളെ പുറപ്പെടുന്നത്.15 ന് ഗോവയുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം.
എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ഗോവയുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ശക്തരായ ഗോവയെ നേരിടാനായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ കഠിന പരിശീലനത്തിലാണ് ജി സഞ്ജുവിന്‍റെ നേതൃത്വത്തിലുള്ള കേരള ടീം. ആദ്യ റൗണ്ടുകളേക്കാള്‍ ഒത്തിണക്കത്തോടെ ടീം കളിക്കുന്നുണ്ടെന്നും ടീമില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കോച്ച് ബിബി തോമസ് പറഞ്ഞു.
Also Read: ഇതിഹാസ താരം ലൂയിസ് ഹാമിൾട്ടന്‍റെ മെഴ്സിഡസിലെ കുതിപ്പിന് ബ്രേക്ക് വീണു
മത്സരം എത്ര കടുത്താലും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ടീം ക്യാപ്റ്റന്‍ സഞ്ജു പറഞ്ഞു. ഈ മാസം 14 മുതല്‍ 31 വരെ ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ സര്‍വ്വീസസ് ഗ്രൂപ്പ് എയിലാണ് കളിക്കുന്നത്. രണ്ടാം സ്ഥാനക്കാരായ ഗോവ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് കേരളം.
ടീം ബുധനാഴ്ച്ച ഹൈദരാബാദിലേക്ക് തിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here