ഗോളടിയാണ് സാറെ മെയിന്‍; തിരുവനന്തപുരത്തിന്‍റെ സ്വന്തം എസ് രാജേഷ്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച താരത്തിനുള്ള പുരസ്‌കാരം ഉണ്ടായിരുന്നെങ്കില്‍ അതില്‍ ഏറ്റവും തിളക്കമുള്ള പേരുകാരന്‍ തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി എസ്.രാജേഷ് ആയിരിക്കും. തിങ്കളാഴ്ച നടന്ന സന്തോഷ് ട്രോഫിയില്‍ തന്റെ 29ാം ഗോള്‍ കുറിച്ചിരിക്കുകയാണ് എസ് രാജേഷ്.

തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ സൂസനായകം – മേരി ജോണ്‍ ദമ്പതികളുടെ മകനാണ് രാജേഷ്. പുസ്തകങ്ങള്‍ മടക്കിവച്ച് ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി രാജേഷ് അമ്മാവന്മാര്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം കടലില്‍ മീന്‍ പിടിക്കാന്‍ പോയി. എന്നാല്‍ അത് തനിക്ക് പറ്റിയ ജോലി അല്ലായെന്ന് തിരിച്ചറിഞ്ഞ് പഠനം തുടര്‍ന്നു. പിന്നീടങ്ങോട്ട് രാജേഷിന്റെ ജീവിതത്തില്‍ സംഭവിച്ചത് ചരിത്രമായിരുന്നു. പരിശീലകന്‍ ക്ലയോസ് അലക്‌സിനെ കണ്ടുമുട്ടുകയും അദ്ദേഹം രാജേഷിലെ ഫുട്‌ബോളറെ കണ്ടെത്തുകയും ചെയ്തു.

പൊഴിയൂര്‍ സൗത്ത് കൊല്ലംകോട് സെന്റ് ആന്റണീസ് നഗര്‍ സ്വദേശിയായ രാജേഷ് പൊഴിയൂര്‍ എസ്എംആര്‍സി അക്കാദമിയിലൂടെയാണ് കളിച്ചു വളര്‍ന്നത്. രണ്ടാം ഡിവിഷനില്‍ ബെംഗളൂരു ബെമ്ല്‍ ടീമിനു വേണ്ടി കളിക്കാനാണ് ബെംഗളൂരുവിലെത്തിയത്. തുടര്‍ന്ന് റെയില്‍വേ ടീമിലും കര്‍ണാടക സന്തോഷ് ട്രോഫി ടീമിലും അംഗമായി.

Also Read: ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും

2012 മുതല്‍ സന്തോഷ് ട്രോഫിയില്‍ രാജേഷ് കളിക്കുന്നുണ്ട്. അരങ്ങേറ്റം കര്‍ണാടകയ്ക്കു വേണ്ടി. 2012, 2013, 2018 വര്‍ഷങ്ങളില്‍ കര്‍ണാടകയ്ക്ക് വേണ്ടിയും 2014,2015 വര്‍ഷങ്ങളില്‍ റെയില്‍വേയ്ക്കു വേണ്ടിയും സന്തോഷ് ട്രോഫിയില്‍ കളിച്ചു. ഗോള്‍ അടിക്കാത്ത ഏക സീസണ്‍ 2015ല്‍ റെയില്‍വേയ്ക്കു വേണ്ടി കളിച്ചപ്പോള്‍ മാത്രം. 2012ല്‍ യോഗ്യതാ മത്സരത്തില്‍ കര്‍ണാടകത്തിന് വേണ്ടി ഒരു ഗോള്‍ നേടി.

2013ല്‍ യോഗ്യത ഫൈനല്‍ റൗണ്ട് മത്സരങ്ങളിലായി 8 ഗോള്‍ കര്‍ണാടകയ്ക്കു വേണ്ടി നേടി. 2014 ല്‍ റെയില്‍വേയ്ക്കു വേണ്ടി 2 ഗോള്‍. 2017 ല്‍ 8 ഗോള്‍. 2018 സീസണില്‍ കര്‍ണാടകയില്‍ തിരിച്ചെത്തിയ രാജേഷ് 8 ഗോള്‍ വീണ്ടും നേടി ടീമിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ ഇന്ധനമായി. 2018ല്‍ കേരളം കിരീടം നേടിയ കൊല്‍ക്കത്ത സന്തോഷ് ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടിയുള്ള രാജേഷിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. സെമിഫൈനലിലാണ് അന്ന് കര്‍ണാടക വീണത്.

ഗോളുകള്‍ അടിക്കുന്നതാണ് രാജേഷിന്റെ ഏറ്റവും വലിയ സന്തോഷം. ആ സന്തോഷത്തില്‍ കേരളത്തിന്റെ പേര്് അഭിമാനത്തോടെ രാജ്യത്തിന്റെയും ലോകത്തിന്റെയും നിരുകയിലെത്തിക്കാന്‍ രാജേഷിന് സാധിക്കട്ടെയെന്ന് ആഗ്രഹിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News