സന്തോഷ് ട്രോഫി ഫുട്‌ബോളിൽ വിജയക്കുതുപ്പ് തുടരുന്ന കേരളത്തിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളികൾ ജമ്മു കശ്‌മീർ. എട്ടാംകിരീടം ലക്ഷ്യമിട്ട് മൈതാനത്തേക്കിറങ്ങുന്ന കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാമതായാണ് ക്വാർട്ടറിലേക്ക് കുതിക്കുന്നത്. വെള്ളിയാഴ്ച പകൽ 2.30ന് ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിലാണ് ക്വാർട്ടർ ഫൈന്ല മത്സരം നടക്കുന്നത്.
ബംഗാളിനോടും സർവീസസിനോടും തോൽവിയേറ്റുവാങ്ങിയാണ് കശ്‌മീർ സന്തോഷ്ട്രോഫിയിലെ പ്രയാണം ആരംഭിച്ചത്. മണിപ്പുരിനെ സമനിലയിൽ തളച്ചതിനുശേഷം തുടർച്ചയായി രണ്ട് ജയത്തോടെ, തെലങ്കാനയെയും രാജസ്ഥാനെയും തകർത്താണ് കശ്മീർ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.
Also read: രാജ്യത്തിന്റെ അഭിമാനതാരം മനു ഭാക്കറിനെ വെട്ടി കേന്ദ്രം; ഖേല്‍രത്‌നയില്ല
ക്യാപ്‌റ്റൻ ആക്കിഫ് ജാവേദും അദ്‌നാൻ അയൂബും നയിക്കുന്നു കശ്മീരിന്റെ മുന്നറ്റനിര ഫോമിലേക്കുയർന്നാതാണ് കശ്മീരിന്റെ കരുത്ത്. ക്യപ്‌റ്റൻ ജി സഞ്ജുവും എം മനോജും നയിക്കുന്ന കേരളത്തിന്റെ പ്രതിരോധനിര കഴിഞ്ഞ മൂന്നു കളിയിലും ഗോൾ വഴങ്ങിയിട്ടില്ല. ഗോൾ വലയ്‌ക്കുമുന്നിൽ വൈസ് ക്യാപ്‌റ്റൻ എസ് ഹജ്‌മലിന്റെ മിന്നുന്ന പേരകടനവുമാണ് കേരളത്തിന് കരുത്ത് പകരുന്ന ഘടകങ്ങൾ.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ കേരളം ഇന്ന് തമിഴ്‌നാടിനെ നേരിടും. നാലു കളിയിൽ രണ്ട് പോയിന്റുമാത്രമുള്ള തമിഴ്‌നാട് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here