സന്തോഷ്ട്രോഫിയിൽ മുൻ ചാമ്പ്യന്മാരായ കേരളം അപരാജിതരായാണ് ക്വാർട്ടർ ഫൈനലിലേക്ക് എത്തുന്നത്. ഇന്ന് ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ പകൽ 2.30ന് ക്വാർട്ടറിൽ ജമ്മു കശ്‌മീരിനെ കേരളം നേരിടും.
ഗ്രൂപ്പ് ബിയിൽ നാലു ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിലേക്കെത്തുന്നത്. ഗ്രൂപ്പ് എയിൽനിന്ന് നാലാമതായാണ് കശ്‌മീരിന്റെ ക്വാർട്ടർ പ്രവോശനം.
Also Read: ബോക്സിങ് ഡേയിൽ അഗ്രസീവ്നെസ് കൂടിപ്പോയി; കോഹ്‌ലിക്ക് പിഴ ചുമത്തി ഐസിസി
ക്യാപ്‌റ്റൻ ആക്കിഫ് ജാവേദും അദ്‌നാൻ അയൂബും നയിക്കുന്നു കശ്മീരിന്റെ മുന്നറ്റനിര അവസാന മത്സരങ്ങളിൽ ഫോമിലേക്കുയർന്നതാണ് കശ്മീരിന്റെ കരുത്ത്.
പരിക്കേറ്റ ഗനി അഹമ്മദ് നിഗത്തിന്റെ സേവനം കേരളത്തിന് ലഭിക്കില്ല. മുന്നേറ്റത്തിലെ കുന്തമുനയായ മുഹമ്മദ് അജ്‌സൽ തിരിച്ചെത്തും. വിങ്ങുകളിൽ നിജോ ഗിൽബർട്ടും മുഹമ്മദ് റിയാസുമെത്തും. നസീബ് റഹ്മാനും മുഹമ്മദ് അർഷറും ക്രിസ്റ്റി ഡേവിസും മികവ് തുടർന്നാൽ കേരളത്തിന് അനായാസം സെമിയിലേക്ക് മുന്നേറാം. ക്യാപ്‌റ്റൻ സഞ്ജു നയിക്കുന്ന പ്രതിരോധനിരയിൽ പരിചയസമ്പന്നനായ എം മനോജും ഗോൾകീപ്പറായി എസ് ഹജ്‌മലും തിരിച്ചെത്തും.
Also Read: ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യാ പാക് മത്സരങ്ങള്‍ ദുബായില്‍
അതേസമയം, പൊരുതിക്കളിച്ച ഒഡിഷയെ 3–1ന് വീഴ്‌ത്തി മുൻ ചാമ്പ്യൻമാരായ പശ്‌ചിമബംഗാളും, ഡൽഹിയെ അധിക സമയക്കളിയിൽ 5–2ന് തോൽപ്പിച്ച് മണിപ്പുരും സന്തോഷ് ട്രോഫി സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. കേരളം-കശ്മീർ ക്വാർട്ടർ ജേതാക്കളെ മണിപ്പുർ സെമിയിൽ നേരിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here