സന്തോഷ് ട്രോഫി ഫുട്‌ബോള്‍: ഇന്ന് കേരളത്തിന് ക്വാര്‍ട്ടര്‍ പോരാട്ടം

Santhosh Trophy

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് കേരളത്തിന് ക്വാര്‍ട്ടര്‍ പോരാട്ടം. ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ മിസോറാമാണ് കേരളത്തിന്റെ എതിരാളികള്‍. ഇന്ന് രാത്രി ഏഴ് മണിക്ക് യുപിയ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം. സന്തോഷ് ട്രോഫിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് കേരളം കളത്തിലിറങ്ങുമ്പോള്‍ കരുത്തരായ മിസോറാമിനുമേല്‍ ഒരു വിജയം മാത്രമാകും ടീമിന്റെ ലക്ഷ്യം.

കളിക്കളത്തില്‍ മിസോറാമിനെ മുട്ടുകുത്തിക്കുക എന്നത് കേരളത്തിന് അനായാസമാവില്ല. ഇന്ന് രാത്രി ഏഴ് മണിക്ക് യുപിയ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ നടക്കുന്ന നടക്കുന്ന മത്സരത്തില്‍ ശക്തമായ പോരാട്ടം തന്നെയാകും ഇരു ടീമുകളും കാഴ്ചവയ്ക്കുക. സര്‍വീസസ്, ഗോവ, കേരളം, അസം, മണിപ്പുര്‍, മിസോറം, ദില്ലി, റെയില്‍വേസ് എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ കടന്നവര്‍.സ്ഥിരതയുള്ള പ്രകടനമെന്ന് കേരളത്തിന്റെ പ്രകടനത്തെ വിലയിരുത്താനാവില്ല.

Also Read : സെയിൽസ്‌ ടീമിൽ നിന്ന്‌ സംവിധായകനിലേക്കുള്ള ദൂരം ചെറുതല്ല; ഖാലിദ് റഹ്മാന്റെ കഠിനാധ്വാനത്തിന് പിറകിൽ ഇങ്ങനെയും ഒരു കഥയുണ്ട്; എഫ്ബി പോസ്റ്റ് വൈറൽ

ആദ്യ മത്സരത്തില്‍ ആസാമിനെ പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ ഗോവയോട് തോറ്റു. മൂന്നാം മത്സരത്തിലും അഞ്ചാം മത്സരത്തിലും സമനില. അരുണാചല്‍ പ്രദേശിനെ കേരളം പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. ഗ്രൂപ്പില്‍ അഞ്ച് കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം എട്ട് പോയിന്റോടെയാണ് കേരളത്തിന്റെ വരവ്.

ഗ്രൂപ്പ് റൗണ്ടിലെ 5 കളികളില്‍നിന്ന് 2 ജയവും ഒരു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 7 പോയിന്റോടെയാണ് മിസോറാം ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടിയത്.5 മത്സരങ്ങളില്‍നിന്ന് 13 ഗോളാണ് മിസോറാം അടിച്ചത്. 7ന് സെമിഫൈനലും 9ന് ഫൈനലും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News