‘രണ്ട് തവണ ലൈംഗികാതിക്രമം നേരിട്ടു, ആരും സഹായിച്ചില്ല’; മോശം അനുഭവത്തെക്കുറിച്ച് സന്യ മല്‍ഹോത്ര

ജീവിതത്തിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി സന്യ മല്‍ഹോത്ര. രണ്ട് തവണ ലൈംഗികാതിക്രമം നേരിട്ടുവെന്നും പതറിപ്പോയെന്നും സന്യ പറയുന്നു. ആ സമയത്ത് ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും സന്യ മല്‍ഹോത്ര പറയുന്നു.

ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് തനിക്കുണ്ടായ ആദ്യത്തെ മോശം അനുഭവമെന്ന് സന്യ ഓര്‍ക്കുന്നു. കോളേജ് വിട്ട് മെട്രോയില്‍ വീട്ടിലേക്ക് സഞ്ചരിക്കുന്നതിനിടെ ആയിരുന്നു ദുരനുഭവം. താന്‍ മെട്രോയിലേക്ക് കയറിയതിന് പിന്നാലെ ഒരു കൂട്ടം ആണുങ്ങളും അതില്‍ കയറി. താന്‍ ഇറങ്ങുന്നത് വരെ അവര്‍ തന്നെ കളിയാക്കി സംസാരിക്കുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നുവെന്നും സന്യ പറയുന്നു.

Also Read- ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ആൾ പിടിയിൽ

താന്‍ ഒറ്റയ്ക്കായതിനാല്‍ ഒന്നും മിണ്ടാതെ നിന്നു. തനിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അവര്‍ കളിയാക്കാനും മോശമായി സ്പര്‍ശിക്കാനും തുടങ്ങി. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്തും സംഭവിക്കുമെന്ന് തനിക്കറിയാം. ആളുകള്‍ പലപ്പോഴും ചോദിക്കും നിങ്ങള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന്. എന്നാല്‍ ആ സമയത്ത് നമ്മള്‍ പതറും. ഇതൊന്ന് കഴിഞ്ഞെങ്കില്‍ എന്ന് മാത്രമാകും ചിന്തയെന്നും സന്യ പറഞ്ഞു.

Also Read- ‘എന്റെ സഹായം വാങ്ങിയ ആള്‍ ഞാന്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ യൂട്യൂബില്‍ എന്നെക്കുറിച്ച് മോശം പറഞ്ഞു’: ബാല

നടിയായ ശേഷവും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു, കുറച്ചു നാളുകള്‍ക്ക് മുന്‍പ് സംഭവിച്ചതാണ്. ഒരു പൊതു ഇടത്തുവെച്ച് ഒരാള്‍ ഫോട്ടോ എടുക്കാന്‍ വന്നിട്ട് തന്റെ പിറകില്‍ മോശമായി സ്പര്‍ശിച്ചു. ഫോട്ടോഗ്രാഫര്‍മാര്‍ ഇത് കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ തന്നെ സഹായിച്ചില്ല. ആ ചെയ്ത ആളെ താന്‍ തിരികെ വിളിച്ചു ദേഷ്യപ്പെട്ടു, നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞുവെന്നും സന്യ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News