സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ….., മലയാളികളുടെ പ്രണയ വിഷാദവൈവശ്യം കലർന്ന പാട്ടോർമക്ക് അൻപത് വയസ്സ്

Sanyasini nin Punyasramathil

സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്‌പവുമായ് വന്നു…. എന്ന വികാരത്തിന്റെ ശ്രുതിഭേദങ്ങൾ അനുഭവിപ്പിക്കുന്ന വയലാർ ഗാനത്തിന് അൻപത് വയസ്സ്. പ്രേമത്തിന്റെ നിർമലവിശുദ്ധിയും ഉദാത്തചാരുതയും വിഷാദവൈവശ്യവും പകരുന്ന ഗാനം ഒഎൻവിക്ക് ഏറെ പ്രിയപ്പെട്ട വയലാർ ഗാനം കൂടിയാണ്. ‘പ്രണയം, തീയിൽ ഉരുകിത്തെളിയുന്ന പൊന്നിന്റെ തിളക്കമാർജ്ജിക്കുന്ന ഗാനം’ എന്നാണ് വയലാർ കൃതികളുടെ അവതാരികയിൽ ഒഎൻവി ഈ പാട്ടിനെ പറ്റി കുറിച്ചത്.

Also Read: “മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ..”; സഞ്ചാരികളെ ആകർഷിച്ച് ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ

ഹരിഹരൻ സംവിധാനം ചെയ്ത രാജഹംസം (1974) എന്ന സിനിമയിലെ ഗാനം വയലാർ രചിച്ച് ദേവരാജൻ മാഷാണ് ഈണമിട്ടത്. യേശുദാസിന്റെ ഭാവതീവ്രമായ ആലാപനത്തോടൊപ്പം പ്രേംനസീർ അഭിനയിച്ച ഗാനം. മലയാളിയുടെ പാട്ടോർമയിൽ എന്നും അവിസ്മരണീയമായി നിലനിൽക്കുന്ന സന്ധ്യാപുഷ്പമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News