ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർ സപ്പോട്ട ഒന്ന് ട്രൈ ചെയ്യൂ. ഉടൻ റിസൾട്ട്

രുചിയില്‍ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും മുന്നിലാണ് സപ്പോട്ട . എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം സപ്പോട്ട നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ സപ്പോട്ട ദഹനത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ടോ?

ഒരു സപ്പോട്ടപ്പഴത്തില്‍ ഏകദേശം ഒന്‍പത് ഗ്രാം ഫൈബര്‍ ഉണ്ട്. ഡയറ്ററി ഫൈബറിന്റെ അളവ് കൂടുതലുള്ളതുകൊണ്ട് സപ്പോട്ടയ്ക്ക് ഒരുപാട് പോഷകഗുണങ്ങള്‍ ഉണ്ട്. മലബന്ധം പതിവായി അലട്ടുന്നവരാണെങ്കില്‍ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്‌ളേവനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

സപ്പോട്ടയില്‍ കലോറി കുറവാണ്, എന്നിരുന്നാലും ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ പഴമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News