നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത ഉജ്ജയനി മഹാകൽ ലോക് ഇടനാഴിയിലെ സപ്തറിഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു

മധ്യപ്രദേശിലെ ഉജ്ജയനിലെ മഹാകൽ ലോക് ഇടനാഴിയിലെ മഹാകാലേശഅവർ ക്ഷേത്രാംഗണത്തിൽ പ്രതിഷ്ഠിച്ചിരുന്ന സപ്തറിഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് സംഭവം. 856 കോടി ചെലവിട്ട് നിർമിച്ച പദ്ധതിയാണ് മഹാകൽ ലോക്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മഹാകൽ ലോക് ഇടനാഴിയുടെ ആദ്യഘട്ട നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യ ഘട്ടത്തിന് മാത്രം 351 കോടി രൂപ പദ്ധതിക്ക് ചെലവായിരുന്നു. സപ്തറിഷി വിഗ്രഹങ്ങളുടെ നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും മോശം നിലവാരത്തിലുള്ള നിർമാണവസ്തുക്കളാണ് ഉപയോഗിച്ചതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മഹാകൽ ലോക് ഇടനാഴിയിൽ 160 വിഗ്രഹങ്ങളാണ് പ്രതിസ്ഠിച്ചിരുന്നത്. ഇതിൽ പത്ത് അടി ഉയരമുള്ള ആറ് സപ്തറിഷി വിഗ്രഹങ്ങളാണ് തകർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News