ഇന്ത്യയ്ക്കെതിരായ ടി20 പരമ്പര ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ, ഇംഗ്ലീഷ് പേസർ സാഖിബ് മഹമൂദിന് വിസ അനുവദിക്കാതെ ഇന്ത്യ. പാക് വംശജനായതിനാലാണ് വിസ അനുവദിക്കാൻ വൈകുന്നത്. പേസര്‍ക്ക് ഇതുവരെ ടൂര്‍ണമെന്റിനുള്ള വിസ ലഭിച്ചിട്ടില്ലാത്തത് കനത്ത തിരിച്ചടിയാണ്. വിസ ഇതുവരെ ലഭിക്കാത്തതിനാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന്റെ വിമാനം റദ്ദാക്കി.
മഹമൂദ് ഇതുവരെ ഇംഗ്ലണ്ടിനായി ടി20യില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല. എന്നാൽ ഇംഗ്ലണ്ടിനായി ഒമ്പത് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 27കാരനായ മഹമൂദ് യുഎഇയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്സന്റെ മേല്‍നോട്ടത്തില്‍ സഹ പേസ് ബൗളര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡണ്‍ കാര്‍സ്, മാര്‍ക്ക് വുഡ് എന്നിവരോടൊപ്പം അവിടെ പരിശീനത്തിൽ ചേരാനാണ് യാത്ര.
Read Also: ‘ഭാര്യമാരുമായി കൂടുതല്‍ കറക്കം വേണ്ട’; ഇന്ത്യന്‍ താരങ്ങളെ വരച്ചവരയില്‍ നിര്‍ത്താന്‍ ബിസിസിഐ
പരമ്പരയ്ക്കായി മഹമൂദ് ഇന്ത്യയിലേക്ക് പോകുമോ എന്ന് വ്യക്തമല്ല. ഈ വിഷയത്തില്‍ ഇസിബി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച പേസ് ബൗളിംഗ് ക്യാമ്പിനായി മഹമൂദ് യുഎഇയിലേക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ കൈവശമാണ് പാസ്പോര്‍ട്ട് എന്നതിനാൽ ഇസിബി വിമാനം റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ആദ്യ ടി20 ജനുവരി 22 ബുധനാഴ്ച കൊല്‍ക്കത്തയില്‍ നടക്കും. ശേഷിക്കുന്ന മത്സരങ്ങള്‍ യഥാക്രമം ചെന്നൈ, രാജ്‌കോട്ട്, പൂനെ, മുംബൈ എന്നിവിടങ്ങളിലാണ്. ശേഷം അടുത്ത മാസം മൂന്ന് ഏകദിന മത്സരങ്ങളുമുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here