വിശക്കുന്നവർക്ക് ഭക്ഷണവുമായി സാറ അലിഖാൻ; വിനയ് ഫോർട്ടിന്റെ കഥാപാത്രവുമായി സാമ്യമെന്ന് കമന്റ്

തെരുവോരത്ത് ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സൈഫ് അലിഖാന്റെ മകളായ സാറ അലി ഖാന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. മുംബൈയിലെ റോഡരികിലുള്ള പാവങ്ങൾക്കാണ് സാറ അലിഖാൻ ഭക്ഷണം വിതരണം ചെയ്​തത്.

ALSO READ: കേന്ദ്ര സാഹിത്യ അക്കാദമി പദവി രാജിവച്ച് നോവലിസ്റ്റ് സി രാധാകൃഷ്ണന്‍

ഇതിന്റെ വീഡിയോ ആളുകൾ ഷൂട്ട് ചെയ്​തിരുന്നു. എന്നാൽ വീഡിയോ ഷൂട്ട് ചെയ്യുന്നവർക്കു നേരെ സാറ തർക്കിക്കുന്നതും വീഡിയോയില്‍ കാണാം. ദയവ് ചെയ്​ത് ഇങ്ങനെ ചെയ്യരുതെന്ന് സാറ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. അതേസമയം വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് സാറയെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.

എന്നാൽ മോഹൻകുമാർ ഫാൻസ്‌ എന്ന മലയാള സിനിമയിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രത്തോട് ആണ് സാറയുടെ ഈ സംഭവത്തെ പലരും കണക്ട് ചെയ്യുന്നത്. മലയാള സിനിമ ഇതൊക്കെ പണ്ടേ വിട്ടതാണ് എന്നാണ് വരുന്ന കമെന്റുകൾ.

ALSO READ: അമിതവണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ? ഇതാ മത്തങ്ങകൊണ്ടൊരു എളുപ്പവിദ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News