കേന്ദ്രമന്ത്രി കൂടെയുള്ള സമൂഹത്തിനെതിരെയാണ് ആരോപണം; ആരോപണത്തിൽ ഉൾപെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി പ്രതികരിക്കണം: സാറ ജോസഫ്

സുരേഷ് ഗോപി കൂടെ അടങ്ങുന്ന സമൂഹത്തിനെതിരെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ആരോപണമെന്ന് സാറ ജോസഫ്. ആരോപണത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ സുരേഷ് ഗോപി വിഷയത്തിൽ പ്രതികരിക്കണം. റിപ്പോർട്ടിൽ വിശദാംശങ്ങൾ ഒന്നുമില്ല. ഒരു പുകമറ മാത്രമാണുള്ളത്. കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. ക്രൈം നടക്കുമ്പോൾ അതിൽ പ്രതികൾ വേണം. പക്ഷേ റിപ്പോർട്ടിൽ പ്രതികളുടെ പേരുകൾ ഇല്ല. പ്രതികളുടെ പേരുകൾ ഉണ്ടെങ്കിൽ മാത്രമേ സർക്കാരിന് ഉൾപ്പെടെ നടപടി സ്വീകരിക്കാൻ കഴിയൂ. മുൻപും ഇതുപോലെ നടന്നിട്ടുണ്ട് എന്ന കാര്യം ആർക്കും ഊഹിക്കാവുന്നതാണ്.

Also Read: “എനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, സുഹൃത്തുക്കള്‍ക്കുണ്ടായതൊക്കെ കേട്ടിട്ടുണ്ട്; എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വേദനാജനകം”: ഗ്രേസ് ആന്റണി

മാഫിയയുടെ കയ്യിലാണ് ഈ രംഗം ഉള്ളത് എന്നതിനാൽ അത് ചൂണ്ടിക്കാണിക്കണം. പേരുകൾ ഉണ്ടെങ്കിലേ പൊലീസിനും സർക്കാരിനും ഇടപെടാൻ കഴിയൂ. പൊതുജനങ്ങൾക്ക് കിട്ടിയ റിപ്പോർട്ട് അപൂർണ്ണമാണ്‌. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുന്നുണ്ട്. സമാനമായ കുറ്റകൃത്യമാണ് റിപ്പോർട്ടിൽ. ആരു ചെയ്തു എന്തു ചെയ്തു എന്ന് പരാമർശിക്കാതെയുള്ള റിപ്പോർട്ടിന് പ്രസക്തിയില്ല. റിപ്പോർട്ട് പൂർണമായും പുറത്തുവിടാത്തതിലൂടെ കുറ്റം ചെയ്തയാളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

Also Read: റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണം എന്ന് ഹേമ തന്നെ പറഞ്ഞിരുന്നു; നിർദേശങ്ങൾക്ക് അടിസ്ഥാനമായ മാന്യതയാണ്‌ സർക്കാർ കാണിക്കുന്നത്: മന്ത്രി സജി ചെറിയാൻ

പുരുഷാധിപത്യ സമൂഹം ആണ് നമ്മുടേതെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. ഡബ്ലിയു സി സിക്ക് ആവശ്യമായ പിന്തുണ പൊതു സമൂഹത്തിൻറെ ഭാഗത്തുനിന്നും മറ്റ് സംഘടനകളുടെ ഭാഗത്തുനിന്നും കിട്ടിയില്ല. ഡബ്ല്യുസിസിയിൽ അംഗങ്ങളായവരെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു. അവർക്ക് അവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട് പുറത്ത് വന്നത് ഡബ്ല്യുസിസിയുടെ കൂടി വിജയമാണ്. പൂർണ്ണ വിജയമാകണമെങ്കിൽ കുറ്റകൃത്യം കോടതിക്ക് മുൻപാകെ വരണമെന്നും സാറ ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News