കൊല്ലത്ത് നടക്കുന്ന ദേശീയ സരസ് മേള സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

ദേശീയ സരസ് മേള സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. മേള കണ്ടവരും മേളയിലെ ഉല്‍പ്പന്ന വില്‍പ്പനയും ഫുഡ്‌കോര്‍ട്ട് വില്‍പ്പനയുമാണ് ഇതു വരെയുള്ള റെക്കോര്‍ഡുകളെ മറികടന്നത്. കൊല്ലത്തെ സരസ് മേളയില്‍ ലക്ഷം പേരാണ് മേള കാണാന്‍ എത്തിയത്.

നിരവധി ആളുകള്‍ വിവിധ സംസ്ഥാനങ്ങളുടെയും കുടുംബശ്രീയുടേയും ഉല്‍പ്പന്നങ്ങള്‍ കണ്ടെന്നുമാത്രമല്ല വാങ്ങുകയും ചെയ്തു. അതേസമയം ഫുഡ് കോര്‍ട്ടിലും തിരക്കുകള്‍ ധാരാളമാണ്.

എല്ലാ സംസ്ഥാനങ്ങളുടേയും രുചി വൈഭവം അനുഭവിക്കാന്‍ കൊല്ലംകാര്‍ക്ക് കുടുംബശ്രീ ഒരുക്കിയ അവസരം പ്രയോജനപ്പെട്ടു. മേളയിലെ ഉല്‍പ്പന്ന വില്‍പ്പന 7 കോടിയും ഫുഡ്‌കോര്‍ട്ട് വില്‍പ്പന 1.50 കോടിയിലും എത്തിയാണ് സര്‍വ്വകാല റെക്കോര്‍ഡ് സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News