പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ഇന്ന് ചുമതലയേറ്റു

പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ഇന്ന് ചുമതലയേൽക്കും. നിലവിലെ ചിഫ് സെക്രട്ടറി ഡോ. വി വേണു കാലാവധി പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ ജീവിതപങ്കാളി ശാരദ മുരളീധരൻ പകരം ചുമതലയേൽക്കുന്നത് അപൂർവ ചരിത്രത്തിലേക്ക് കൂടിയാണ്. മുമ്പും ദമ്പതിമാർ ചീഫ് സെക്രട്ടറിമാരായിട്ടുണ്ടെങ്കിലും ഭർത്താവിൽ നിന്ന് ഭാര്യ ചുമതലയേൽക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമാകും.

Also Read: ‘കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരേയും സഹായിക്കുന്നവരായി പാർട്ടി പ്രവർത്തകർ മാറണം’; സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്തിന്‍റെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയായാണ് 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദ മുരളീധരൻ ചുമതലയേൽക്കുക. 2025 ഏപ്രില്‍ വരെയാണ് ശാരദാ മുരളീധരന് കാലാവധിയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News