ഗ്വാളിയാറിൽ നിന്നെത്തി കേരള പൊലീസിന്റെ വലംകൈയ്യായി… എട്ടാം വയസിൽ ട്രാക്കർ സാറ വിടവാങ്ങി

tracker sarah

വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി. വൃക്ക രോഗങ്ങളെ തുടർന്നായിരുന്നു ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട സാറയുടെ മരണം. എട്ട് വയസുണ്ടായിരുന്നു. പോത്തൻകോട് അയിരൂപ്പാറ രാധാകൃഷ്ണൻ വധക്കേസിലെ പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ച നിർണായക തെളിവ് കണ്ടെത്തിയ നായ ആയിരുന്നു ഇത്.

ALSO READ: ബെയ്‌ലി പാലത്തിന് മുകളിൽ കരിങ്കൽ ഗാബിയോൺ തീർക്കും; വയനാടിനെ തിരിച്ച് പിടിക്കാൻ ഊരാളുങ്കൽ

ഗ്വാളിയാറിൽ ജനിച്ച സാറ ബി.എസ്.എഫിലാണ് പരിശീലനം പൂർത്തീകരിച്ചത്. ഏഴ് വർഷം മുൻപ് കേരള പൊലീസിന്റെ ഭാഗമായി. കഴിഞ്ഞ ദിവസങ്ങളിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തിയത്. പിന്നീട് ചികിത്സയിലിരിക്കെയാണ് മരണം.

ALSO READ: ‘വയനാടിനായി ഒരു ക്ലിക്ക്’; ഫോട്ടോ എടുത്ത് നൽകി പണം സമാഹരിച്ച് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News