അക്ഷര മുത്തശ്ശി വിടവാങ്ങി

സാക്ഷരത പഠിതാവ് സാറാ ഉമ്മൾ നിര്യാതയായി. 114 വയസായിരുന്നു. പഴകുളം മേട്ടുംപുറം പൊന്‍മാന കിഴക്കേതിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു മരണം.

ALSO READ: പഞ്ചാബിൽ വൻ വ്യാജമദ്യ ദുരന്തം; ഞെട്ടലോടെ സംഗ്രൂർ നിവാസികൾ, മരണം 20 കടന്നതായി റിപ്പോർട്ട്

മദ്രസാ പഠനം മാത്രമുണ്ടായിരുന്ന സാറാ ഉമ്മാളെ പഴകുളം സ്വരാജ് ഗ്രന്ഥശാല നടത്തിയ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ 96-ാം വയസില്‍ കടമ്മനിട്ട പ്രൊഫസര്‍ വാസുദേവന്‍ പിള്ള മലയാളം എഴുതിച്ചു.തുടര്‍ന്ന് കേരള സംസ്ഥാന സാക്ഷരതാമിഷന്‍ നാലാം ക്ലാസ് തുല്യത അക്ഷരലക്ഷം സാക്ഷരതാ പദ്ധതി എന്നീ പഠനങ്ങളും ഡിജിറ്റല്‍ സാക്ഷരതയും അഭ്യസിച്ചു.ബാല്യം മുതലേ റംസാന്‍ വ്രതം മുടങ്ങാതെ അനുഷ്ഠിച്ച് വന്നിരുന്ന സാറാഉമ്മയുടെ നിര്യാണം വ്രതശുദ്ധിയോട് തന്നെയായിരുന്നു.

ഭര്‍ത്താവ് – നിര്യാതനായ മുഹമ്മദ് മുസ്തഫാ റാവുത്തര്‍മക്കള്‍- നിര്യാതനായ അലിക്കുട്ടി റാവുത്തര്‍,നൂറുദീന്‍ റാവുത്തര്‍,ഖദീജാ ബീവി,ഉമ്മസല്‍മ്മ,ജമീല ബീവി,മരുമക്കള്‍: ഇബ്രാഹീം റാവുത്തര്‍, നബീസാബീവി, സലീനബീവി,ഇബ്രാഹീം റാവുത്തര്‍,ജലീലുദീന്‍

ALSO READ: കെജ്‍രിവാളിന്റെ അറസ്റ്റ്; ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നും പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News