സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ലെന്ന് ആരോപണം; സാരി ഉടുപ്പിച്ച്‌ എ.ബി.വി.പി പ്രവർത്തകർ: വീഡിയോ

സരസ്വതി ദേവിയുടെ വിഗ്രഹത്തിന്‍റെ വസ്ത്രവുമായി ബന്ധപ്പെട്ട് വിവാദം. ത്രിപുരയിലെ ഗവൺമെന്‍റ് കോളജിന് മുന്നിലുള്ള വിഗ്രഹമാണ് വിവാദത്തിന് കാരണമായത്.

ഗവൺമെന്‍റ് കോളേജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിന് മുന്നിൽ വസന്ത പഞ്ചമി ദിവസത്തിൽ സ്ഥാപിക്കപ്പെട്ട വിഗ്രഹമാണ് പ്രശ്‌നമായത്. എ.ബി.വി.പി പ്രവർത്തകർ ആണ് പൂജ തടഞ്ഞത്. സരസ്വതി ദേവിയുടെ വിഗ്രഹം പൂജക്കായി എത്തിച്ചത് പരമ്പരാഗതമായ സാരി ധരിക്കാതെയാണ് എന്ന ആരോപണമാണ് അവർ ഉന്നയിച്ചത്.
ഭാരതീയ സംസ്ക്കാരത്തിന് ചേരാത്തതും അശ്ലീലം ഉളവാക്കുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണ് വിഗ്രഹം എന്ന് പറഞ്ഞാണ് ബിജെപിയുടെ വിദ്യാർത്ഥി സംഘടന രംഗത്തെത്തിയത്.

ALSO READ: ബിജെപി വിട്ട് ഗൗതമി അണ്ണാഡിഎംകെയില്‍ ചേർന്നു

സമൂഹമാധ്യമത്തിൽ സാരി ധരിക്കാതെയുള്ള സരസ്വതി വിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ വൈറലാതോടെയാണ് പ്രതിഷേധം. പ്രതിഷേധം കനത്തതിനെ തുടർന്ന് വിഗ്രഹത്തിന് സാരി പുതപ്പിക്കുകയും ചെയ്തു.

ALSO READ: ബിജെപിക്ക് ഗുണം ചെയ്ത ഇലക്ടറൽ ബോണ്ടുകൾ; സുപ്രീംകോടതിയുടെ നിർണായക നീക്കം; എന്താണ് ഇലക്ടറൽ ബോണ്ടുകൾ?

പരമ്പരാഗതമായ സാരി ഉടുപ്പിക്കാതെ ദേവിയെ വികലമായി ചിത്രീകരിക്കരുത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടും. എ.ബി.വി.പി ജോയിന്‍റ് സെക്രട്ടറി ദിബാകർ ആചാരി പറഞ്ഞു.

ഈ വിഷയത്തിൽ കോളേജ് അധികൃതർ വ്യക്തമായി പ്രതികരിച്ചു. മതവികാരം വൃണപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടയെല്ല വിഗ്രഹം പ്രതിഷ്ഠിച്ചത് എന്ന് അധികൃതർ അറിയിച്ചു.

വസന്ത പഞ്ചമി എന്നത് സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസമാണ്. ഹിന്ദുമത വിശ്വാസികളുടെ വിദ്യാരംഭദിവസമാണ്‌ ശ്രീ പഞ്ചമിയെന്ന വസന്ത പഞ്ചമി. വസന്ത പഞ്ചമിക്ക്‌ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുകയും സവിശേഷ സരസ്വതി പൂജകൾ നടത്തുകയും ചെയ്യുന്നു. ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News