സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച പ്രഭാ വര്‍മ്മയ്ക്ക് നിയമസഭയുടെ അനുമോദനം

ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളില്‍ ഒന്നായ സരസ്വതി സമ്മാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കുള്ള ഈ പുരസ്‌കാരം കവി പ്രഭാവര്‍മ്മയാണ്, നമ്മുടെ കേരളത്തിലേക്കും മലയാള ഭാഷയിലേക്കും എത്തിച്ചത്. ‘രൗദ്രസാത്വികം’ എന്ന കൃതിക്കു ലഭിച്ച ഈ അംഗീകാരത്തിലൂടെ കവി പ്രഭാവര്‍മ്മയ്ക്കൊപ്പം നമ്മുടെ നാടും ഭാഷയും കൂടിയാണ് ആദരിക്കപ്പെടുന്നത്.

ALSO READ:‘പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി, എട്ടുകൊല്ലം ആയിട്ടും കഴുത്ത് കിട്ടിയിട്ടില്ല’: മന്ത്രി എം ബി രാജേഷ്

ക്ലാസിക്കല്‍ പദവി നേടിയ മലയാള ഭാഷാ സാഹിത്യം ഇന്ത്യയിലെ മറ്റെല്ലാ ഭാഷാ സാഹിത്യങ്ങള്‍ക്കും മുകളില്‍ സ്ഥാനം നേടുന്ന മഹത്വത്തിന്റെ ശ്രേഷ്ഠ മുഹൂര്‍ത്തമാണിത്. ഹരിവംശറായി ബച്ചനില്‍ തുടങ്ങിയ സരസ്വതി സമ്മാന്‍, ബാലാമണിയമ്മ, അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്കാണ് ഇതിനുമുമ്പ് മലയാളത്തില്‍ ലഭിച്ചിട്ടുള്ളത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ചലച്ചിത്ര ഗാനരചനയ്ക്കുള്ള രജത് കമല്‍ ദേശീയ പുരസ്‌കാരം, എന്നിവയടക്കമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ മുമ്പു നേടിയിട്ടുള്ള പ്രഭാവര്‍മ്മ, സരസ്വതി സമ്മാനിലൂടെ ദേശീയ സാഹിത്യ വ്യക്തിത്വങ്ങളുടെ നിരയിലേക്കുയര്‍ന്നു നില്‍ക്കുന്നു എന്നത് ഓരോ മലയാളിക്കും അഭിമാനകരമാണ്.

ALSO READ:‘മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല’: മന്ത്രി എം ബി രാജേഷ്

പാരമ്പര്യത്തെയും ആധുനികതയെയും സംയോജിപ്പിക്കുന്ന ശക്തിചൈതന്യങ്ങളുടെ കണ്ണി എന്ന നിലയില്‍ കാവ്യചരിത്രം അടയാളപ്പെടുത്തിയിട്ടുള്ള കാവ്യ വ്യക്തിത്വത്തിനുടമയാണു പ്രഭാവര്‍മ്മ. ‘ശ്യാമമാധവം’ പോലുള്ള ശ്രദ്ധേയമായ കാവ്യ ആഖ്യായികകളടക്കം പ്രഭാ വര്‍മ്മയുടെ ശ്രദ്ധേയമായ നിരവധി കൃതികള്‍ ഉണ്ട്. സരസ്വതി സമ്മാന്‍ ലബ്ധിയില്‍ പ്രഭാ വര്‍മ്മയെ കേരള നിയമസഭ അനുമോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News