നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും ശരത് പവർ രാജിവച്ചു. 1999ൽ എൻസിപി രൂപം കൊണ്ടതു മുതൽ വഹിച്ച പദവിയാണ് പവാർ രാജിവെച്ചിരിക്കുന്നത്.
താൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുന്നുണ്ടെങ്കിലും പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ലായെന്നും രാജി അറിയിച്ചുകൊണ്ട് പവാർ പറഞ്ഞു. പാർലമെൻ്റ് അംഗം എന്ന നിലയിൽ തനിക്ക് ബാക്കിയുള്ള 3 വർഷം ദേശീയ സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പവാർ അറിയിച്ചു.
1960 മെയ് 1 മുതൽ 2023 മെയ് 1 വരെ നീണ്ട പൊതുജീവിതത്തിന് ശേഷം ഒരു പടി പിന്നോട്ട് പോകേണ്ടത് ആവശ്യമാണ്. അതിനാലാണ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിയാൻ താൻ തീരുമാനിച്ചതെന്നും പവാർ പറഞ്ഞു.
തൻ്റെ പകരക്കാരനെ തീരുമാനിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും പവാർ വ്യക്തമാക്കി. സമിതിയിൽ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന അംഗങ്ങൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here