ചാകര വന്നേ…തൃശൂരിൽ തീരത്തടിഞ്ഞ് മത്തിക്കൂട്ടം; ആഘോഷമാക്കി നാട്ടുകാർ

തൃശൂരിൽ തളിക്കുളത്ത് മത്തി ചാകര. ഇന്നലെയാണ് തീരത്ത് മത്തി കുമിഞ്ഞുകൂടിയത്. മത്തിക്കൂട്ടം തീരത്ത് അടിഞ്ഞതോടെ നാട്ടുകാർ കൈ നനയാതെ മീന്‍പിടിത്തം ആഘോഷമാക്കി. ഇന്നലെ ഉച്ചയ്ക്കാണ് മത്തിക്കൂട്ടം തീരത്ത് അടിഞ്ഞത്. നിരവധി പേരാണ് ആ കാഴ്ചകാണാനും മത്തി പെറുക്കാനുമായി തീരത്ത് എത്തിയത് . സഞ്ചികളിലും കടലാസില്‍ പൊതിഞ്ഞുമെല്ലാം നാട്ടുകാർ മീന്‍ കൊണ്ടുപോയി.

Also read:തിരിഞ്ഞു നോക്കില്ല; ബ്രേക്കിടാതെ സ്വർണം

മത്തി അടിഞ്ഞുവെന്ന് കേട്ട് നിരവധി പേർ വൈകിയും എത്തിയെങ്കിലും കിട്ടാതെ നിരാശരായി മടങ്ങി. ഇത് ആദ്യമായാണ് തളിക്കുളം തീരത്ത് മത്തിക്കൂട്ടം അടിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News