‘മത്തി ചാടിയാ മുട്ടോളം, പിന്നേം ചാടിയാ ചട്ടീല്’, മുട്ടിലിഴഞ്ഞ് ഇതെങ്ങോട്ട് പോണ്? കുത്തനെ താഴ്ന്ന് വില; ഫാൻസിന് ഇനി ആശ്വസിക്കാം

ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില കുറഞ്ഞു തുടങ്ങിയാതായി റിപ്പോർട്ട്. 400 രൂപയിലധികം ഉയർന്ന മത്തി വില കൊല്ലം ജില്ലയിലെ വിപണികളിൽ ഇപ്പോൾ 240 രൂപയായി കുറഞ്ഞിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍ ഉണ്ടായ വര്‍ധനയാണ്ഉ ഇപ്പോൾ വില കുറയാൻ കാരണമായത്. ഇതോടെ മത്തി ആരാധകരുടെ ഏറെ നാളായുള്ള സങ്കടമാണ് അവസാനിച്ചിരിക്കുന്നത്.

ALSO READ: ‘പാകിസ്താനിലേക്കാണോ എങ്കിൽ വേണ്ട’, ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ

നെത്തോലിക്കും കൊല്ലം ജില്ലയിലെ മാർക്കറ്റുകളിൽ 30 മുതൽ 40 രൂപ വരേക്ക് കുറഞ്ഞിട്ടുണ്ട്. മത്സ്യ ലഭ്യത കൂടിയതോടെ കിളിമീന്‍ 160 മുതൽ 200 വരേയും ചൂര 150 മുതൽ 200 വരേയും ചെമ്മീന്‍ 320 മുതൽ 380 വരേയും കുറഞ്ഞിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് പോകാനുള്ള അനുമതിയുണ്ടായിരുന്നത്. ഇതോടെയാണ് ചെറുവള്ളങ്ങളിൽ പിടിച്ചുകൊണ്ടു വരുന്ന മത്തിക്ക് 400 രൂപയിലധികം വില വർധിച്ചത്.

ALSO READ: ‘ചായ കുടിക്കാം മഴയും നനയാം’, പക്ഷെ ചെറ്യേ ഒരു പ്രശ്നമുള്ളത് ചായയിൽ കുറച്ചു വെള്ളം കൂടും; പെരുമഴയിൽ ചോർന്നൊലിച്ച് ഗുവാഹത്തി വിമാനത്താവളത്തിലെ കോഫീ ഷോപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News