ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിന്‍ തീരത്തും ചാള ചാകര

ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിന്‍ തീരത്തും ചാളയുടെ ചാകര. കുറച്ച് ദിവസങ്ങളായി ഇരുകരകളിലും തിരമാലയ്‌ക്കൊപ്പം കരയിലേക്കെത്തുന്ന ചാളയെ ചാക്കിലാക്കാനുളള തിരക്കിലാണ് ആളുകളും.

ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിന്‍ റോ റോ ജങ്കാര്‍ ജെട്ടിക്കരികിലുമായിരുന്നു ചാകരയെത്തിയത്. വൈകിട്ട് 5.30ഓടെ തിരമാലകള്‍ക്കൊപ്പം ചാളക്കൂട്ടങ്ങള്‍ കരയിലേക്ക് അടിച്ച് കയറുകയായിരുന്നു.

ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്ത് ചാളകള്‍ തിരയ്‌ക്കൊപ്പം തീരത്തെത്തുന്നത്. അപ് വെല്ലിങ് എന്ന പ്രതിഭാസമാണ് ഇത്തരത്തില്‍ ചാളകള്‍ ഉപരിതലത്തിലെത്താനുളള കാരണമെന്ന് വിദഗ്ധര്‍. എന്തായാലും രുചിയും പോഷകഗുണവുമുളള ചാള കയ്യില്‍ കിട്ടിയതോടെ സന്തോഷത്തിലാണ് കൊച്ചി നിവാസികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News