അഞ്ച് ഭാഷകളില്‍ ‘സാരി’ എത്തുന്നു; വാക്കുപാലിച്ച് രാം ഗോപാല്‍ വര്‍മ

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ചിത്രമായിരുന്നു രാം ഗോപാല്‍ വര്‍മ പങ്കുവെച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ശ്രീലക്ഷ്മിയെ വച്ച് താനൊരു സിനിമ ചെയ്യുമെന്നും അന്ന് രാം ഗോപാല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് അദ്ദേഹം.

READ ALSO:മോമോസ് കഴിക്കുന്നതിൽ തർക്കം; ദില്ലിയിൽ 17 കാരനെ കുത്തി കൊലപ്പെടുത്തി

ശ്രീലക്ഷ്മി നായികയാകുന്ന ചിത്രം രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യും. ‘സാരി’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ച് കൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലോക സാരി ദിനത്തോട് അനുബന്ധിച്ചായിരുന്നു സിനിമാ പ്രഖ്യാപനം. ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

READ ALSO:ഗവര്‍ണ്ണറും സുധാകരനും വിഡി സതീശനുമെല്ലാം ഒറ്റക്കെട്ടാണ്: എം വി ഗോവിന്ദന്‍ മാസറ്റര്‍

അഞ്ച് ഭാഷകളിലായാണ് ‘സാരി’ റിലീസിനെത്തുക. അതേസമയം, സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയതായി രാം ഗോപാല്‍ വര്‍മ അറിയിച്ചു. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമില്‍ ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News