17 ലക്ഷത്തിന്റെ മുതല്‍, 38 പട്ടുസാരികള്‍; കടയില്‍ വന്‍ സാരി മോഷണം

Saree

ബെംഗളൂരുവിലെ ജെപി നഗര്‍ ഏരിയയിലെ ഒരു കടയില്‍ നിന്നും വന്‍ സാരി മോഷണം. നാല് സ്ത്രീകള്‍ ചേര്‍ന്നാണ് മോഷണം നടത്താന്‍ ശ്രമം നടത്തിയത്. ഈ സ്ത്രീകളില്‍ നിന്ന് 17.5 ലക്ഷം രൂപ വില വരുന്ന 38 പട്ടുസാരികള്‍ കണ്ടെടുത്തതായി ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇവരില്‍ നിന്നും ഏകദേശം 17.5 ലക്ഷം രൂപ വില വരുന്ന 38 പട്ടുസാരികള്‍ കണ്ടെടുക്കുകയും ചെയ്തു. മോഷ്ടിച്ച മുതലും കൊണ്ട് ഇവര്‍ക്ക് കടയില്‍ നിന്നും പോകാനായില്ല. അതിന് മുമ്പ് തന്നെ സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്.

Also Read : മലപ്പുറത്ത് ഹോട്ടലില്‍ പാര്‍സല്‍ വാങ്ങാന്‍ വന്ന രണ്ട് യുവാക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ ഹോട്ടല്‍ മുഴുവന്‍ അടിച്ചുതകര്‍ത്തു

ഈ 4 സ്ത്രീകളും മറ്റ് രണ്ട് പേര്‍ക്കൊപ്പം ജെപി നഗറിനടുത്തുള്ള ഒരു സില്‍ക്കിന്റെ കടയില്‍ പോയി തൊഴിലാളികളുടെ ശ്രദ്ധ തിരിച്ച ശേഷം മോഷണത്തിന് ശ്രമിക്കുകയായിരുന്നു. സ്ത്രീകള്‍ ഇതുവരെ മോഷ്ടിച്ച മുഴുവന്‍ സാരികളും കണ്ടെത്തിയിട്ടുണ്ട്. ആറുപേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. അതില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.

പതിനെട്ടോളം സാരികളാണ് ഇവര്‍ ഇവിടെ നിന്നും കടത്താന്‍ ശ്രമിച്ചത്. ഇവരുടെ നീക്കത്തില്‍ സംശയം തോന്നിയ കടയിലെ ജീവനക്കാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ജെപി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കടയിലും ജയ്നഗറിലെ മറ്റൊരു കടയിലും അവര്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News