ഇന്ത്യ പൊരുതുന്നു, ബെം​ഗളൂരു ടെസ്റ്റിൽ ഹീറോയായി സർഫറാസ് ഖാൻ

Rishabh Pant

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ തോൽവി മറികടക്കാൻ പൊരുതി ഇന്ത്യ. 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ന്യൂസിലൻഡിനെതിരെ രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 433 റൺസെന്ന നിലയിലാണ് ഇന്ത്യ സർഫറാസ് ഖാൻ 150 റൺസ് നേടി. സർഫറാസിന്റെ കന്നി സെഞ്ച്വറിയാണ്. പന്തിന് ഒരു റൺസ് അകലത്തിൽ സെഞ്ച്വറി നഷ്ടമായി.

Also Read: സെഞ്ച്വറിയുമായി സർഫറാസ് ഖാൻ; ബാസ്ബോൾ ശൈലിയിൽ അടിച്ചുകളിച്ച് കൂറ്റൻ ലീഡിനെ മറികടക്കാൻ ഇന്ത്യ

കാല്‍മുട്ടിന് പരിക്കേറ്റ പന്ത് മൂന്നാം ദിനം കളിക്കാനിറങ്ങിയിരുന്നില്ലെങ്കിലും നിർണായകഘട്ടത്തിൽ ഇന്ത്യക്കായി താരം ക്രീസിലിറങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ വീഴ്ചയെ തുടർന്ന് രണ്ടാം ഇന്നിങ്സിൽ കരുതലോടെയാണ് ഇന്ത്യ കളി ആരംഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയും യശ്വസി ജയ്സ്വാളും ചേർന്ന് 72 റണ്‍സ് നേടി. ഒപ്പണിങ്ങ് വിക്കറ്റിലൊരുക്കിയ അടിത്തറയിൽ നിന്ന് കൊണ്ട് കരുതലോടെ ഇന്നിങ്സ് കെട്ടിപ്പടുക്കുകയായിരുന്നു ഇന്ത്യ.

Also Read: എവിടെ നിർത്തിയോ അവിടുന്ന് തന്നെ വീണ്ടും അടി തുടങ്ങി സഞ്ജു; രഞ്ജി ട്രോഫിയിൽ കേരളം മികച്ച സ്‌കോറിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News